ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്എന്‍എ) കണ്‍വന്‍ഷനില്‍ സംബന്ധിച്ചതിനു ശേഷം മായാമിയിലെ കടല്‍ തീരത്ത് കുടുംബത്തോടൊപ്പം ഉല്ലാസ യാത്രയ്ക്കായി പോയ സായിനാഥ് കുറുപ്പിന്റെ ദാരുണ മരണത്തില്‍ ന്യൂയോര്‍ക്ക് ക്വീന്‍സില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ഹിന്ദു മണ്ഡലം (മഹിമ) അനുശോചനം രേഖപ്പെടുത്തി. വടകര സ്വദേശിയായ അദ്ദേഹം ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ ഭാരവാഹിയും കൂടാതെ കെഎച്എന്‍എ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമാണ്. പരേതന്റെ ആത്മാവിനു നിത്യശാന്തിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കുകയും ആ കുടുംബത്തിന് ആവശ്യകരമായ സഹായം ചെയ്തുകൊടുക്കണമെന്നും പ്രസിഡന്റ് വിനോദ് കെയാര്‍ക്കെയും സെക്രട്ടറി ബാഹുലേയന് രാഘവനും അറിയിക്കുന്നു.
Comments