You are Here : Home / USA News

ഷിക്കാഗോയില്‍ ദൈവശാസ്ത്ര സെമിനാര്‍

Text Size  

Story Dated: Thursday, July 11, 2013 03:10 hrs UTC

സാജു കണ്ണമ്പള്ളി

 

ഷിക്കാഗോ: പരി. കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങളും ഔദ്യോഗികപ്രബോധനങ്ങളും സംബന്ധിച്ച് ആധികാരികമായ അറിവു നേടുന്നതിന് ഉപകരിക്കുന്ന ഒരു സെമിനാര്‍ ഷിക്കാഗോ സേക്രഡ് ഹാര്ട്ട് ഇടവകയില്‍ നടന്നു. പ്രഖ്യാത ദൈവശാസ്ത്രജ്ഞനും തലശ്ശേരി അതിരുപതാംഗവുമായ ഫാ. ജോസഫ് പാംബ്ലാനി സെമിനാര്‍ നയിച്ചു. ഷിക്കാഗോയിലെ രണ്ടു ക്‌നാനായ ദേവാലയങ്ങളിലെയും ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു സെമിനാര്‍. വി. ബലിയെത്തുടര്ന്ന് വൈകുന്നേരം വരെ നീണ്ട സെമിനാറില്‍ ബഹുമുഖങ്ങളായ സംശയങ്ങള്ക്ക്യ ആധികാരികതയും യുക്തിയും നിറഞ്ഞ നിവാരണം നല്കാന്‍ അതിരുപതാംഗവുമായ ഫാ. ജോസഫ് പാംബ്ലാനിയ്ക്ക് കഴിഞ്ഞു. വിശ്വാസപാരമ്പര്യങ്ങള്‍ മുറുകെ പ്പിടിക്കാന്‍ ക്‌നാനായസമൂഹം നല്കുാന്ന തീക്ഷ്ണതയെ അച്ചന്‍ ശ്ലാഖിച്ചു.ഇരുപള്ളികളിലും നടന്നുവരുന്ന തിയോളജി ക്ലാസ്സില്‍ ഫാ. ജോസഫ് പാംബ്ലാനി തയ്യാറാക്കിയ പുസ്തകങ്ങള്‍ ആണ് ഉപയോഗിച്ച് വരുന്നത്. അതുകൊണ്ടുതന്നെ ഇരു പള്ളികളിലും തിയോളജി ക്ലാസ്സില്‍ പങ്കെടുത്തവര്ക്ക് സവിശേഷമായ താത്പര്യം വ്യക്തമായിരുന്നു. പങ്കെടുത്ത എല്ലാവര്ക്കും ഉച്ചഭക്ഷണം തയാറാക്കാനും ക്രമീകരണങ്ങള്ക്ക് നേതൃത്വം നല്കാറനും കൈക്കാര്‌നമാരായ തോമസ് നെടുവാമ്പുഴ, സഖറിയ ചേലയ്ക്കല്‍, ജോയ് കുടശേരില്‍, ജോര്ജ്ജ് ചക്കാലത്തോട്ടിയില്‍ എന്നിവര്‍ വികാരി ഫാ. സജി പിണര്കരയിലിനൊപ്പം ഉടനീളം ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഭാഗവത സപ്താഹം ന്യൂയോര്‍ക്കില്‍
    ന്യൂയോര്‍ക്ക്: ക്വീന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ഹിന്ദു മണ്ഡലത്തിന്റെ (മഹിമ) ആഭിമുഖ്യത്തില്‍ ജൂലൈ 21 മുതല്‍ 28 വരെ...

  • സായിനാഥ് കുറുപ്പിനു ബാഷ്പാഞ്ജലി
    ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്എന്‍എ) കണ്‍വന്‍ഷനില്‍ സംബന്ധിച്ചതിനു ശേഷം മായാമിയിലെ കടല്‍...

  • കേരള സമാജത്തിന്റെ വാര്‍ഷിക പിക്‌നിക്ക് ജൂലൈ 13ന്
    ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ വാര്‍ഷിക പിക്‌നിക്ക് ജൂലൈ പതിമൂന്നാം തീയതി (ശനി) ലോങ് അയലന്‍ഡിലുള്ള...

  • ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ തിരുനാള്‍ ആഘോഷിച്ചു
    ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ദുക്‌റാന...

  • ആനന്ദ് ജോണിന്റെ മോചനം പുതിയ വഴിത്തിരിവില്‍: എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പിതാവ്
    ജയിയില്‍ കഴിയുന്ന പ്രമുഖ അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ ആനന്ദ്‌ ജോണിന്റെ മോചനത്തിന് വേണ്ടി അഹോരാത്രം പണിയെടുത്ത...