ജീമോന്‍ റാന്നി
താമ്പാ : ആഗസ്റ്റ് 15-18 വരെ കാര്‍ണിവല്‍ സെന്‍സേഷന്‍ കപ്പലില്‍ വച്ച് നടത്തപ്പെടുന്ന മാര്‍ത്തോമ്മാ യുവജനസഖ്യം ദേശീയ കോണ്‍ഫറന്‍സിന് ചെന്നൈ -ബാംഗ്ലൂര്‍ ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ഐസക്ക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌ക്കോപ്പാ ഭാവുകങ്ങള്‍ നേര്‍ന്നു. താമ്പാ സെന്റ് മാര്‍ക്ക്‌സ് മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് ജൂണ്‍ 22ന് ശനിയാഴ്ച നടന്ന ചടങ്ങില്‍, സഭയുടെ ചരിത്രത്തില്‍ ആദ്യമായി കപ്പലില്‍ വെച്ച് ഒരു കോണ്‍ഫറന്‍സ് നടത്തുവാന്‍ മുന്നിട്ടിറങ്ങിയ സെന്റ് മാര്‍ക്ക്‌സ് യുവജനസഖ്യത്തെ അഭിനന്ദിച്ചതോടൊപ്പം, ചരിത്രസംഭവമായി മാറുന്ന ഈ കോണ്‍ഫറന്‍സിന് എല്ലാ വിജയാശംസകളും നേര്‍ന്നു.
നോര്‍ത്ത് അമേരിക്കാ യൂറോപ്പ്, യുവജനസഖ്യത്തിന്റെ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കോണ്‍ഫറന്‍സ് അറ്റ് സീയ്ക്ക് താമ്പാ മാര്‍ത്തോമ്മാ യുവജനസഖ്യമാണ് ആതിഥേയത്വം വഹിയ്ക്കുന്നത്. സമ്മേളനത്തില്‍ വച്ച് ദേശീയ കോണ്‍ഫറന്‍സ് കാര്‍ണിവല്‍ സെന്‍സേഷന്‍ കപ്പലില്‍ വച്ച് നടക്കുന്ന ദിവസങ്ങളില്‍ ഭാരതത്തിലെ അഞ്ച് അഗതി അനാഥ മന്ദിരങ്ങളില്‍ ഭക്ഷണം നല്‍കുന്നതിനു വേണ്ടിയുള്ള ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനവും തിരുമേനി നിര്‍വ്വഹിച്ചു.
ചെന്നൈ- ബാംഗ്ലൂര്‍ ഭദ്രാസനത്തിന്റെ ചുമതലയില്‍ നടത്തപ്പെടുന്ന ജീവന്‍ ജ്യോതി ബോയ്‌സ് ഹോസ്റ്റലിനുള്ള സംഭാവന യുവജനസഖ്യം ട്രസ്റ്റികളായ കോശി ഉമ്മനും, ബിജു ജോര്‍ജ്ജും ചേര്‍ന്ന് അഭിവന്ദ്യ എപ്പിസ്‌ക്കോപ്പായെ ഏല്‍പിച്ചു. കോണ്‍ഫറന്‍സില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യുവാന്‍ താല്‍പര്യം ഉള്ളവര്‍ ജൂലൈ 15ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ജോണ്‍ കുരുവിള 813 562 3793 തോമസ് മാത്യൂ റോയി: 718-908-5415 കോശി ഉമ്മന്‍ - 727-226-2297 വെബ്‌സൈറ്റ്-www.myconferenceatsea.com
Comments