ന്യൂജെഴ്‌സി: സാധാരണ മലയാളി സംഘടനകളുടെ പ്രവര്‍ത്തന രീതിയില്‍ നിന്ന് വിഭിന്നമായി ഒരു പുതിയ ശൈലിയിലേക്ക് തങ്ങളുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുകയാണ് കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ) ഭാരവാഹികള്‍. ജിബി തോമസ് മോളോപ്പറമ്പില്‍ പ്രസിഡന്റായി നേതൃത്വസ്ഥാനത്ത് എത്തിയതുമുതല്‍ കമ്മിറ്റി ഭാരവാഹികളെല്ലാവരും തന്നെ നാളിതുവരെ ഇതര അസ്സോസിയേഷനുകള്‍ തുടര്‍ന്നു വരുന്ന ആവര്‍ത്തനവിരസതയാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ജനങ്ങള്‍ക്ക് ആവേശവും, ആനന്ദവും ഉന്മേഷവും പകര്‍ന്നു നല്‍കാനുള്ള പരിപാടികളെക്കുറിച്ചുള്ള വഴികള്‍ ആരായുകയായിരുന്നു. അതുകൊണ്ടുതന്നെ ഇപ്രാവശ്യം സംഘടനയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായേക്കാവുന്ന "സമ്മര്‍ ബീച്ച് ബാഷ്' എന്ന ബീച്ച് പിക്‌നിക് ആണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജിബി പറഞ്ഞു.
ആഗസ്റ്റ് 3 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ വൈകീട്ട് 7 മണി വരെ ഫോര്‍ട്ട് ഹാങ്കോക്കിലെ സാന്റി ഹുക്കിലാണ് (U.S. Coast Guard Exclusive Property, opposite Ferry Dock, Fort Hancock) ഈ ബീച്ച് പിക്‌നിക് സംഘടിപ്പിക്കുന്നത്. KANJ -ന്റെ ചരിത്രത്തില്‍ ഇന്നുവരെ നടന്നിട്ടില്ലാത്ത ഒരു പരിപാടിയാണിത്. അതുകൊണ്ടുതന്നെ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുംവിധമാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. വോളിബോള്‍, ലൈവ് ഡി.ജെ., കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിച്ചാനന്ദിക്കാന്‍ പര്യാപ്തമായ ഗെയിംസ്, സൈക്കിള്‍ സവാരി, ഫിഷിംഗ് മുതലായവ ചിലതു മാത്രം. സമ്മര്‍ ബീച്ച് ബാഷില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ബീച്ച് കസേരകളും കുടയും കൊണ്ടുവരണമെന്ന് കോ-ഓര്‍ഡിനേറ്റര്‍മാരായ നന്ദിനി മേനോന്‍, നീനാ ഫിലിപ്പ്, ജയന്‍ ജോസഫ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. തിരക്കേറിയ ജീവിതത്തില്‍ നിന്ന്, മാനസിക പിരിമുറുക്കങ്ങള്‍ക്ക് അവുധി കൊടുത്ത്, ഒരു ദിവസം ആസ്വദിക്കാനും, ആനന്ദിക്കാനും ആര്‍ത്തുല്ലസിക്കാനും കിട്ടുന്ന ഈ അസുലഭ സന്ദര്‍ഭം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് സഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kanj.org
Comments