ഫീനിക്‌സ്: അരിസോണയിലെ മലയാളി കത്തോലിക്കരുടെ ചിരകാല അഭിലാഷമായ സ്വന്തമായൊരു ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. ഫീനിക്‌സ് നഗരത്തിന്റെ ഹൃദയഭാഗത്ത് കേരളീയ ക്രൈസ്തവ ശില്‍പകലാ ഭംഗി പ്രകടമാക്കുംവിധം നിര്‍മ്മിക്കപ്പെടുന്ന ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. ഇടവകാംഗങ്ങളുടെ അവിരാമമായ പ്രാര്‍ത്ഥനയും കൂട്ടായ പരിശ്രമങ്ങളുടേയും ഫലമാണ് പുതിയ ദേവാലയമെന്ന് വികാരി ഫാ. മാത്യു മുഞ്ഞനാട്ട് അഭിപ്രായപ്പെട്ടു. ദേവാലയ നിര്‍മ്മാണത്തോട് അനുബന്ധിച്ച് വിശ്വാസികളുടെ ആത്മീയ ഉണര്‍വിനായി വിവിധ ക്ലാസുകളും ധ്യാനങ്ങളും സംഘടിപ്പിച്ചു. ഫാ. ജോസഫ് പാംപ്ലാനി, ഫാ. ബോബി എമ്പ്രയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒരു ദേശത്തിലെ തിന്മയുടെ ശക്തികളെ കീഴ്‌പെടുത്തി നന്മ വിജയിക്കുന്നതിന്റെ അടയാളമാണ് ആ ദേശത്ത് ഉയരുന്ന പുതിയ ദേവാലയമെന്ന് ഫാ. ജോസഫ് പറഞ്ഞു. ദേവാലയ നിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തിവരുന്ന റാഫിള്‍ ടിക്കറ്റ് വില്‍പ്പനയോട് സഹകരിക്കണമെന്ന് മലയാളി സമൂഹത്തോട് വികാരി ഫാ. മാത്യു മുഞ്ഞനാട്ട് അഭ്യര്‍ത്ഥിച്ചു. മാത്യു ജോസ് കുര്യംപറമ്പില്‍ അറിയിച്ചതാണിത്.
Comments