You are Here : Home / USA News

പത്തനംതിട്ട ഡിസ്ട്രിക്റ്റ് അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനം പ്രശംസനീയം: റോബിന്‍ പീറ്റര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 12, 2013 10:25 hrs UTC

പത്തനംതിട്ട, ഫിലാഡല്‍ഫിയാ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ഡിസ്ട്രിക്റ്റ് അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമാണെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെംമ്പര്‍ റോബിന്‍ പീറ്റര്‍ അഭിപ്രായപ്പെട്ടു. ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച് ചികില്‍സാ ചിലവിനുള്ള മാര്‍ഗമില്ലാതെ സഹായം തേടിയ കുമ്പഴയിലെ ഓട്ടോ ഡ്രൈവര്‍ മല്ലശേരി തെങ്ങുംകാവ് ഞാറനില്‍ക്കുന്നതില്‍ കെ.ടി. വര്‍ഗീസിന്റെ ചികില്‍സാ സഹായ ഫണ്ടിനായി പത്തനംതിട്ട ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ സമാഹരിച്ച എണ്‍പതിനായിരം രൂപ കെ.ടി. വര്‍ഗീസിന് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിത്തിരക്കിനിടയിലും പിറന്ന നാടിനോടുള്ള സ്‌നേഹവും, കടപ്പാടും കാത്ത് സൂക്ഷിക്കുവാന്‍ പത്തനംതിട്ടക്കാരായ പ്രവാസി മലയാളികള്‍ ചെയ്യുന്ന ഇത്തരം മഹത്തായ പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും അത് അധികമാവില്ലായെന്നും, പി.ഡി.ഏയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുതായും റോബിന്‍ പീറ്റര്‍ പറഞ്ഞു. ജനോപകാരപ്രദമായ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ച് ലോക ജനതയുടെ അംഗീകാരം നേടുവാന്‍ പിഡിഎ എന്ന അസോസിയേഷന് സാധ്യമാകട്ടെയെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ തുമ്പമണ്‍ ഭദ്രാസന കൗണ്‍സില്‍ മെംമ്പര്‍ റവ. ഫാദര്‍. യോഹന്നാന്‍ ശങ്കരത്തില്‍ ആശംസിച്ചു. തന്റെ ഇടവകാംഗമായ വര്‍ഗീസിന്റെ ചികില്‍സാ ചിലവിലേക്ക് സഹായം അഭ്യര്‍ത്ഥിച്ചയുടന്‍ ഇത്രയും തുക സമാഹരിച്ച് നല്‍കിയ പത്തനംതിട്ട ഡിസ്ട്രിക്റ്റ് അസോസിയേന്റെ എല്ലാ ഭാരവാഹികളോടുമുള്ള നന്ദി അറയിക്കുന്നതായി കുമ്പഴ സെന്റെ് മേരീസ് വലിയ കത്തീഡ്രല്‍ വികാരി റവ ഫാദര്‍. റോയി മാത്യു പറഞ്ഞു. ചികില്‍സയ്ക്ക് മാര്‍ഗമില്ലാതെ വലഞ്ഞ സമയത്ത് എന്നെ സഹായിച്ച പത്തനംതിട്ട ഡിസ്ട്രിക്റ്റ് അസോസിയേഷന്റെ ഓരോ അംഗങ്ങള്‍ക്കും പ്രത്യേകിച്ച്, സഹായ ഫണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ച ശ്രീ. രാജു വര്‍ഗീസ്, പിരിവിന് നേതൃത്ഥം കൊടുത്ത ചാരിറ്റി ചെയര്‍മാന്‍ ശ്രീ. ഡാനിയേല്‍ പീറ്റര്‍, അസോസിയേഷന്‍ പ്രസിഡന്റെ് രാജു വി. ഗീവര്‍ഗീസ്, വൈസ് പ്രസിഡന്റെ് ശ്രീ. രാജന്‍ മത്തായി, സെക്രട്ടറി ബാബു വര്‍ഗീസ് വട്ടക്കാട്ട്, ട്രഷറാര്‍ ഐപ്പ് ഉമ്മന്‍ മാരേട്ട് എന്നിവരോടള്ള പ്രത്യേക നന്ദി അറിയിക്കുന്നതായി കെ.ടി. വര്‍ഗീസ് പറഞ്ഞൂ. വ്യാപാരി വ്യവസായി മുന്‍സിപ്പല്‍ എക്‌സിക്യൂട്ടീവ് മെംബര്‍ ജോസ് മാത്യു മരുതിക്കല്‍, വലിയ കത്തീഡ്രല്‍ ട്രസ്റ്റി ശ്രീ. ജോജി മാത്യു പാലക്കുന്നില്‍, സെക്രട്ടറി ശ്രീ. തോമസ് മനുവേല്‍ മങ്ങാട്ട്, സാമൂഹ്യ പ്രവര്‍ത്തകന്‍ ശ്രീ. റജി അലക്‌സാണ്ടര്‍ മൂലമുറിയില്‍ എന്നിവരും ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ചടങ്ങില്‍ സന്നിഹിതരായിരുന്നു. പി.ആര്‍.ഒ. രാജു ശങ്കരത്തില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച
    ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ഈവര്‍ത്തെ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 13-ന് ഡെസ്‌പ്ലെയിന്‍സിലുള്ള...

  • ഫീനിക്‌സ് ഹോളിഫാമിലി ദേവാലയ നിര്‍മ്മാണം അവസാന ഘട്ടത്തില്‍
    ഫീനിക്‌സ്: അരിസോണയിലെ മലയാളി കത്തോലിക്കരുടെ ചിരകാല അഭിലാഷമായ സ്വന്തമായൊരു ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്....

  • സഞ്ജീവ് ഭട്ടിനെ പുറത്താക്കിയ നടപടിക്ക് അനുമതി
    ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ പുറത്താക്കിയ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഭട്ട് തന്റെ...

  • ബിജു രാധാകൃഷ്ണന്‍ കാറ്റാടി യന്ത്രത്തിന്റെ പേരിലും തട്ടിപ്പ് നടത്തി
    സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ കാറ്റാടി യന്ത്രത്തിന്റെ പേരിലും തട്ടിപ്പ് നടത്തി. ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന്...