മെക്ലിക്കൊ സിറ്റി: മതിയായ യാത്രാരേഖകള്‍ ഇല്ലാതെ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവരെ കണ്ടുപിടിച്ചു തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ ഇന്നുമുതല്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി യു.എസ്. ഇമ്മിഗ്രേഷന്‍ അധികൃതര്‍ വെളിപ്പെടുത്തി. അമേരിക്കയിലേക്ക് വീണ്ടും തിരിച്ചുവരാതിരിക്കുന്നതിനുള്ള കര്‍ശന മുന്‍കരുതലുകള്‍ എടുത്താണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത്. അനധികൃതമായി മെക്‌സിക്കോയില്‍ നിന്നും കുടിയേറിയ 133 പുരുഷന്മാരെ എല്‍ പാസൊയില്‍ നിന്നും വിമാനത്തില്‍ ഇന്ന്(ജൂലായ് 11) തിരിച്ചയച്ചു. ഇന്നു മുതല്‍ ആഴ്ചയില്‍ ചൊവ്വയും, വ്യാഴവുമാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള വിമാന സര്‍വ്വീസു നടക്കുന്നതെന്ന് ഐ.സി.ഇ വക്താവ് നിക്കൊള്‍ നവാസ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നും 11 മില്യണ്‍ ജനങ്ങളാണ് ഇവിടെ അനധികൃതമായി താമസിക്കുന്നത്. മെക്‌സിക്കോയിലേക്ക് 6,800 പേരെ ഉടനെ തിരിച്ചയക്കുന്നതിനുള്ള അടിയന്തിര നടപടികളാണ് സ്വീകരിച്ചരിക്കുന്നത്. 2012 ല്‍ ഏകദേശം 400,000 പേരെ ഇവിടെ നിന്നും തിരിച്ചയച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതിരൂക്ഷ തൊഴിലില്ലായ്മ അനുഭവപ്പെടുന്ന മെക്‌സിക്കോയില്‍ എത്തി ചേരുന്നവര്‍ക്ക് എങ്ങനെയാണ് തൊഴില്‍ കൊടുക്കുക എന്ന ആശങ്കയിലാണ് മെക്‌സിക്കോ ഭരണകൂടം.
Comments