അനിയന് ജോര്‍ജ്
വേദനയും ദുരിതവും അനുഭവിക്കുന്നവര്‍ക്കായി ഫോമയുടെ ഡ്രീം പ്രൊജക്ടായ "ഫോമാ ഹെല്പ് ലൈനിലൂടെ' സായിനാഥ കുറുപ്പിന്റെ കുടുംബത്തിനുവേണ്ടി സഹായനിധി സ്വരൂപിക്കുന്നു. ജൂലൈ ഏഴാം തീയതി ഫ്ളോറിഡയിലെ മയാമി ബീച്ചില്‍ കുളിക്കാനിറങ്ങിയ മകന് തിരമാലയില്‍പ്പെടുന്നതു കണ്ട് രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സായിനാഥ കുറുപ്പ് മരണപ്പെടുകയായിരുന്നു. ഹൂസ്റ്റണില്‍ ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം താമസിക്കുന്ന സായിനാഥ കുറുപ്പിന്റെ മരണം കുടുംബത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. എച്ച്1ബി വിസയില്‍ അമേരിക്കയിലെത്തിയ സായിനാഥ കുറുപ്പിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവും, സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസും പ്രവാസി മലയളികളോട് അഭ്യര്‍ത്ഥിക്കുന്നു. വടകര സ്വദേശിയായ സായിനാഥ കുറുപ്പിന്റെ നിര്യാണത്തില്‍ ഫോമാ നാഷണല്‍ കമ്മിറ്റിയുടെ പേരിലുള്ള അനുശോചനം ജോര്‍ജ് മാത്യു അറിയിച്ചു. സായിനാഥ കുറുപ്പിനെ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.fomaahelpline.com ലൂടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ അല്ലെങ്കില്‍ ചെക്ക് ഉപയോഗിച്ചോ പണംഅയയ്ക്കാവുന്നതാണെന്ന് ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പും, ജോയിന്റ് ട്രഷറര്‍ സജീവ് വേലായുധനും അറിയിച്ചു.
Visit: www.fomaahelpline.com or mail the Check: Treasure, Fomaa, 11607KelvinAv, PA 19116.
കഴിഞ്ഞവര്‍ഷം ആകസ്മികമായി മരണമടഞ്ഞ പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് ആയ സാബുവിന്റെ കുടുംബത്തിനുവേണ്ടി ഫോമാ ഹെല്പ് ലൈനിലൂടെ നാലായിരം ഡോളര്‍ സമാഹരിക്കുകയും സാബുവിന്റെ കുടുംബത്തിന് ചെക്ക് കൈമാറുകയും ചെയ്തിരുന്നു.
Comments