നിബു വെള്ളവന്താനം ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളി പെന്തക്കോസ്ത് സഭയും ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയനിലെ പ്രമൂഖ സഭകളിലൊന്നുമായ ന്യുയോര്‍ക്ക് ഇന്‍ഡ്യാ ക്രിസ്ത്യന്‍ അസ്സംബ്ലി പ്രവര്‍ത്തനം ആരംഭിച്ചിട്ട് 45 വര്‍ഷം പൂര്‍ത്തീകരിക്കുന്നു. മലയാളി പെന്തക്കോസ്ത് വിശ്വാസികള്‍ക്ക് ആരാധന യോഗങ്ങള്‍ നടത്തുന്നതിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ക്കുവേണ്ടി 1968 ഫെബ്രുവരി 18നു മന്‍ഹാട്ടനില്‍ സഹോദരങ്ങള്‍ ഒരുമിച്ചുകൂടി ആലോചനയോഗം ചേരുകയും 1968 ഏപ്രില്‍ 11നു സഭയുടെ ചുമതലയില്‍ നടത്തപ്പെട്ട ആദ്യ കണ്‍വന്‍ഷനോടുകൂടി വിപുലമായ പ്രവര്‍ത്തനപദ്ധതികള്‍ ആരഭിക്കുകയും ചെയ്തു. ഐ.പി.സി സഭയുടെ സ്ഥാപകനായ പരേതനായ പാസ്റ്റര്‍ കെ.ഇ.ഏബ്രഹാം സഭ സന്ദര്‍ശിക്കുകയും 1969ല്‍ ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുമായി അഫിലിയേറ്റ് ചെയ്യപ്പെടുകയും ഉണ്ടായി.
റവ.അച്ചോയി മാത്യുസ്, റവ. എം.എസ്.സാമൂവേല്‍, റവ.എ.സി.ജോണ്‍, റവ. ഉമ്മന്‍ ഏബ്രഹാം തുടങ്ങിയവര്‍ സഭയുടെ പ്രാരംഭകാല ശുശ്രൂഷകന്മാരായിരുന്നു. ജോണ്‍ സി.ദാനിയേല്‍, ഏബ്രഹാം സാമുവേല്‍, മാത്യൂ ജോര്‍ജ്, തോമസ് പുഷ്പമംഗലം തുടങ്ങിയവര്‍ ആരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രുത്വം നല്‍കി. ഇന്ന് കേരളത്തിലും ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുമായി ജീവകാരുണ്യ പ്രേക്ഷിത പ്രവര്‍ത്തന പദ്ധതികള്‍ സഭ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു. 110 കുടുംബങ്ങളില്‍ നിന്നായി 400 ലധികം വിശ്വാസികള്‍ ആരാധനകളില്‍ സംബന്ധിക്കുന്നു. റവ. സാമുവേല്‍ ജോണ്‍ സീനിയര്‍ ശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്നു. സെക്രട്ടറി ബ്രദര്‍ ജോര്‍ജ് ഏബ്രഹാം, ട്രഷറാര്‍ ബ്രദര്‍ സാം ജോണ്‍, സണ്ടേസ്ക്കൂള്‍ ഡയറക്ടര്‍ ബ്രദര്‍ മൈക്കിള്‍ ജോണ്‍സണ്‍, യൂത്ത് ഡയറക്ടര്‍ സോണിയ സാമുവേല്‍, എക്‌സീക്യൂട്ടിവ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ നേത്രുത്വത്തില്‍ സഭയുടെ ആത്മീയ-ഭൗതീക കാര്യങ്ങള്‍ പുരോഗമിക്കുന്നു. ജൂലൈ 26 മുതല്‍ 28 വരെ സഭയുടെ റിട്രീറ്റ് മേരീലാന്റിലുള്ള സാന്‍ഡി കോവ് സെന്ററിലും, ആഗസ്റ്റ് 5 മുതല്‍ 9 വരെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ചില്‍ഡ്രന്‍സ് ഫെസ്റ്റും വെക്കേഷണല്‍ ബൈബിള്‍ ക്ലാസ്സും സഭാ ആഡിറ്റോറിയത്തിലും നടക്കും. സഭയുടെ ആഭിമുഖ്യത്തില്‍ എക്ലാവര്‍ഷവും നടത്തുന്ന മിഷന്‍ ട്രിപ്പ് അഗസ്റ്റ് 9 മുതല്‍ 16 വരെ ട്രിനിഡാഡിലേക്ക് ഉണ്ടായിരിക്കും.
Comments