ഡാലസ് : കാത്തോലിക്കാ കരിസ്മാറ്റിക് യുവജനപ്രസ്ഥാനമായ ജീസസ് യൂത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റെക്‌സ് ബാന്‍ഡ് ലൈവ് മ്യൂസിക് കണ്‍സേര്‍ട്ട് ഇന്ന് (ജൂലൈ 13) ഡാലസില്‍. ഡാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ തിയേറ്റില്‍ (Naomi Bruton Theatre, 1309 Canon Street Dallas, TX-75201) വൈകുന്നേരം ആറു മണിക്കാണ് പരിപാടി. മ്യൂസിക് ഡയറക്ടറും ഗിത്താറിസ്റ്റുമായ അല്‍ഫോന്‍സ് ജോസഫ്. പിയാനിസ്റ്റും കമ്പോസറും ആയ സ്റ്റീഫന്‍ ദേവസി, ഭക്തിഗാനങ്ങളിലൂടെ പ്രസിദ്ധനായ ഷെല്‍ട്ടണ്‍ പിന്ഹിറോ തുടങ്ങി പ്രമുഖരുടെ നിരതന്നെ ട്രൂപ്പിലുണ്ട്. സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഈ ബാന്‍ഡ് 2002 ടൊറന്റോയിലും തുടര്‍ന്ന് 2005 ല്‍ ജര്‍മ്മനിയിലും 2008ല്‍ സിഡ്‌നിയിലും 2011 ല്‍ മാഡ്രിഡിലും ലോക യുവജനദിനത്തില്‍ ക്രിസ്തീയ സംഗീതം മുഴക്കി ശ്രദ്ധ നേടി.
അമേരിക്കയിലെ പര്യടത്തിനു ശേഷം ഈ വര്‍ഷം റിയോഡി ജനീറോയില്‍ നടക്കുന്ന വേള്‍ഡ് യൂത്ത് ഡേയിലും പങ്കെടുക്കും. യുവജനങ്ങളെ സന്മാര്‍ഗ്ഗികതയിലേക്കും ആധ്യാത്മീകതിയിലേക്കും ക്രൈസ്തവ മൂല്യങ്ങളിലേയ്ക്കും ദൈവസ്തുതികളിലൂടെ നയിക്കുകയാണ് ബാന്‍ഡിന്റെ ലക്ഷ്യം. ഇന്ത്യന്‍ ക്ലാസ്സിക്കല്‍, വെസ്റ്റേണ്‍. ഫ്യൂഷന്‍, റോക്ക്, പോപ്, ഹിപ് ഹോപ് തുടങ്ങി വ്യത്യസ്ത ആലാപനങ്ങളിലൂടെയാണ് റെക്‌സ് ബാന്‍ഡ് യുവാക്കള്‍ക്ക് പ്രിയമാകുന്നത്. http://www.rexbanddallas.org/ സന്തോഷ് കുര്യന്‍-928 261 5274 റജിമോന്‍ തൊട്ടിയില്‍ - 817 7 03 1284
Comments