ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലുള്ള യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ ജൂലൈ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. തോമസ് കെ. ഉമ്മന്‍ വിശുദ്ധ സംസര്ക്ഷ ശുശ്രൂഷ നിര്‍വ്വഹിക്കുന്നതായിരിക്കും. സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ ചരിത്രത്തില്‍ ആദ്യത്തെ മിഷനറി ബിഷപ്പാണ് റൈറ്റ് റവ. തോമസ് കെ. ഉമ്മന്‍. എക്യൂമെനിക്കല്‍ മൂവ്മെന്റില്‍ തത്പരനായ ബിഷപ്പ്, ആല്‍ബനിയിലുള്ള മാര്‍ത്തോമ്മ, യാക്കോബായ, സി.എസ്.ഐ. എന്നീ മൂന്നു വിഭാഗങ്ങള്‍ ഒരുമിച്ച് ആരാധന നടത്തുന്ന യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് സന്ദര്‍ശിക്കുന്നതില്‍ അതീവ സന്തുഷ്ടനാണ്.
കേരളത്തിലെ എക്യൂമെനിക്കല്‍ മൂവ്മെന്റില്‍ മാത്രമല്ല, സി.എസ്.ഐ.-സി.എന്‍.ഐ.-മാര്‍ത്തോമ്മ സഭകളുടെ കൂട്ടായ്മ#്ക്ക് പരിപൂര്‍ണ്ണ പിന്തുണയും ബിഷപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. "ജനകീയ ബിഷപ്പ്' എന്ന പേരില്‍ അറിയപ്പെടുന്ന റൈറ്റ്. റവ. തോമസ് കെ. ഉമ്മന്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ടെംപറേച്ചര്‍ മൂവ്മെന്റ്, നിലയ്ക്കല്‍ എക്യൂമെനിക്കല്‍ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളിലും സേവനമനുഷ്ഠിക്കുന്നു. ചെയര്മാന് ഓഫ് ട്രാഡ (Total Response to Alcohol and Drug Abuse), മദ്യ വിരുദ്ധ സമിതി പ്രസിഡന്റ്, പരിസ്ഥിതി സംരക്ഷണ സമിതി ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ബിഷപ്പ്, ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, ആറന്മുള വിമാനത്താവളം, കൂടംകുളം ന്യൂക്ലിയര്‍ പ്ലാന്റ് എന്നീ പ്രശ്നങ്ങളില്‍ തീവ്രമായ നിലപാടുകളില്‍ ഉറച്ചുനിന്ന് തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ ബിഷപ്പുകൂടിയാണ്. ആല്‍ബനിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ റൈറ്റ് റവ. തോമസ് കെ. ഉമ്മന്‍ വിശുദ്ധ സംസര്‍ഗ്ഗ ശുശ്രൂഷ നിര്‍വ്വഹിക്കുവാന്‍ എത്തുന്നതില്‍ സഭാ വിശ്വാസികള്‍ ഒന്നടങ്കം കൃതാര്‍ത്ഥരാണെന്ന് ജോര്‍ജ്ജ് പി. ഡേവിഡ് പറഞ്ഞു.
Comments