You are Here : Home / USA News

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക ദിനം

Text Size  

Story Dated: Monday, July 15, 2013 03:11 hrs UTC

സാജു കണ്ണമ്പള്ളി

ഷിക്കാഗോ : സെന്റ് മേരീസ് ക്‌നാനായ കാതോലിക് ഇടവകയുടെ മൂന്നാം വാര്‍ഷികം ഇടവകദിനം ജൂലൈ 14 ഞായറാഴ്ച് ആഘോഷിച്ചു . ഞായറാഴ്ച രാവിലെ പത്തിന് വി . കുര്‍ബാനയെ തുടര്‍ന്ന് വാര്‍ഷിക ആഘോഷ പരിപാടികള്‍ ആരംഭിച്ചു. ഇടവക ദിനം വികാരി ഫാ എബ്രഹാം മുത്തോലത്ത് ഉദ്ഘാടനം ചെയ്തു. ഷിക്കഗോയിലെ നല്ലവരായ ക്‌നാനായ ജനതയുടെ പരിശ്രമവും സഹകരണവുമാണ് രണ്ടാമത്തെ ദേവാലയത്തിന്റെ വിജയമെന്ന് ഫാ മുത്തോലത്ത് തന്റെ ഉദ്ഘാടന സന്ദേശത്തില്‍ അറിയച്ചു. 2010 ജൂലൈ 18ന് നോര്‍ത്ത് അമേരിക്കയിലെ മൂന്നാമത്തെ പള്ളിയായി സെന്റ് മേരീസ് പള്ളി തൂപിക്രതമായത് . ഇന്ന് കോട്ടയം അതിരൂപതയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരുകര്‍മ്മങ്ങള്‍ക്ക് എത്തുന്ന പള്ളിയും ചിക്കാഗോയില്‍ മോര്‍ട്ടന്‍ ഗ്രൂവില്‍ സ്ഥാപിതമായ സെന്റ് മേരീസ് പള്ളി തന്നെയാണ് .

 

ആഴ്ചയില്‍ എല്ലാദിവസവും വി . കുര്‍ബാനയും ഞായറാഴ്ച മൂന്ന് കുര്‍ബാനയും ഈ പള്ളിയില്‍ അര്‍പ്പിക്കപ്പെടുന്നു. സെന്റ് മേരീസ് പള്ളിയുടെ ആവിര്ഭാവത്തോട് കൂടി ഇന്ന് ഷിക്കാഗോയില്‍ ക്‌നാനായ മക്കള്‍ക്ക് തങ്ങളുടെ നാട്ടിലെ ഇടവക ദേവാലയത്തിന്റെ പ്രതീതിയാണ് . പ്രവാസികള്‍ക്കായി തൂപിക്രതമായ പള്ളികളില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒന്നിച്ചുകുടുന്ന ദേവാലയവും സെന്റ് മേരീസ് പള്ളി തന്നെയാണ് . ഉദ്ഘാടനത്തെ തുടര്‍ന്ന് കൂടരയോഗങ്ങള്‍ തമ്മില്‍ രസകരമായ മല്‍സരങ്ങള്‍ ഇക്കുറി ഏറെ കൌതുകമുണര്‍. പ്രസ്തുത പരിപാടികള്‍ക്ക് സാജു കണ്ണമ്പള്ളി, മേരി അലുംകല്‍, ജോണി കുട്ടി പിള്ളവീട്ടില്‍, ബിനു കൈതക്കതോട്ടില്‍ എന്നിവര്‍ നേത്രുത്വം നല്‍കി .

 

അസി. വികാരി ഫാ സിജു മുടക്കൊടില്‍ സി.സേവിയര്‍ സി ജെനെറ്റ് എന്നിവര്‍ കൂടാര യോഗങ്ങളുടെ വിവിധ മല്‍സരങ്ങള്‍ക്ക് വിധി കര്ത്താക്കളായി. ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി സെന്റ് ജൊസ്ഫ് കൂടരയോഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലൂര്ദുമാത, സെന്റ് ആന്റണി എന്നി കൂടാരയോഗങ്ങള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി, സ്റ്റി ഫന്‍ കിഴക്കെക്കുറ്റ് , ഷാജി എടാട്ട് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും കാഷ് അവാര്‍ഡും തിരുനാള്‍ ദിവസം വിജയികള്‍ക്ക് നല്‍കുന്നതാണ്. ഇടവകദിന പരിപാടികളുടെ വിജയത്തിനായി എല്ലാ കൂടരയോഗ ഭാരവാഹികളും തങ്ങളുടെ കൂടാരയോഗത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തി ഇടവക ദിനത്തെ മോടിപിടിപ്പിച്ചു. തോമാസ് ഐക്കരപറമ്പില്‍, ടോമി ഇടത്തില്‍, ബിജു കണ്ണച്ചാപറമ്പില്‍ , ജോയിസ് മറ്റത്തികുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌നേഹ വിരുന്നോട് കൂടി ഇടവക ദിനാഘോഷങ്ങള്‍ സമാപിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.