ഡാലസ്: ചന്ദ്രനില്‍ ചരിത്രപാര്‍ക്ക്് തുടങ്ങാന്‍ അമേരിക്ക ആലോചിക്കുന്നതിന്റെ ഭാഗമായി യുഎസ് കോണ്‍ഗ്രസില്‍ പുതിയ ബില്ല് അവതരിപ്പിച്ചു. "അപ്പോളോ ലൂണാര്‍ ലാന്‍ഡിംങ് ലെഗസി ആക്ട്' എന്ന് പേരിട്ട ബില്ലില്‍ ചരിത്രം തിരുത്തികുറിച്ച ചാന്ദ്രദൗത്യമായ അപ്പോളോ ഉപഗ്രഹം ഇറങ്ങിയ സ്ഥലത്ത് ദേശീയ ചരിത്രപാര്‍ക്ക് സ്ഥാപിക്കാനാണ് ശ്രമം. 1969 മുതല്‍ 72 വരെയുള്ള കാലയളവിനിടയ്ക്ക് അമേരിക്കയുടെ ഉപകരണങ്ങളും വിന്യസിച്ച മേഖലകളും ബഹിരാകാശസഞ്ചാരികള്‍ ഇറങ്ങിയ സ്ഥലങ്ങളുമെല്ലാം കൂട്ടിയിണക്കിയാണ് പാര്‍ക്ക്് തുടങ്ങാന്‍ ആലോചിക്കുന്നത് ബില്‍ പാസ് ആകണമെങ്കില്‍ ശാസ്ത്രബഹിരാകാശസാങ്കേതിക സമിതിയുടെ അംഗീകാരം നേടണം. അംഗീകാരം ലഭിച്ചാല്‍ ചന്ദ്രനിലെ ദേശീയ പാര്‍ക്ക് എന്ന സ്വപ്നം സമീപ ഭാവിയില്‍ തന്നെ യാഥാര്‍ത്ഥ്യമാകും.
Comments