ജെഫര്‍സണ്‍ സിറ്റി( മിസ്സോറി) : ഗവര്‍ണ്ണര്‍ ജെ നിക്‌സണ്‍ ജൂലായ് 12ന് ഒപ്പുവെച്ച നിയമത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ റൈഫിള്‍ അസ്സോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 'ഗണ്‍ സേഫ്റ്റി കോഴ്‌സ്' മിസ്സോറി സ്‌ക്കൂളുകളില്‍ ഫസ്റ്റ് ഗ്രേഡ് വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുള്ളവര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം നടപ്പാക്കുന്നു. "എഡ്ഡി ഈഗള്‍ ഗണ്‍ സേഫ് പ്രോഗ്രാമില്‍ (EDDE EAGLE GUNSAFE PROGRAM)" നാഷണല്‍ റൈഫില്‍ അസ്സോസിയേഷന്‍ ഒരു മില്യണ്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ വര്‍ഷവും പരിശീലനം നല്‍കുന്നത്. അമേരിക്കയിലെ ഇരുപതില്‍ പരം സംസ്ഥാനങ്ങളാണ് ഈ പ്രോഗ്രാം നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുള്ളത്. ഒരു തോക്ക് കണ്ടാല്‍ കുട്ടികള്‍ എപ്രകാരം പ്രതികരിക്കണമെന്ന അടിസ്ഥാന കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. "തോക്കു കുട്ടികളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ അവിടെ നില്‍ക്കുക, യാതൊരു കാരണവശാലും അതില്‍ തൊട്ടരുത്, അവിടെ നിന്നും ഉടന്‍ മാറിപോകുക, മുതിര്‍ന്ന അംഗങ്ങളെ വിവരം ധരിപ്പിക്കുക ഈ നിര്‍ദ്ദേശങ്ങള്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതുമൂലം അപകടങ്ങള്‍ ഒഴിവാക്കാം," എന്നാണ് റൈഫില്‍ അസ്സോസിയേഷന്‍ അവകാശപ്പെടുന്നത്. ഈ പരിശീലനം നിര്‍ബ്ബന്ധമല്ലാത്തതിനാല്‍ എത്ര കുട്ടികള്‍ ഇതു തിരഞ്ഞെടുക്കും എന്ന് അദ്ധ്യാപകര്‍ സംശയിക്കുന്നു. പരിശീലന സമയങ്ങളില്‍ തോക്കിനെ കുറിച്ച് നല്‍കുന്ന ക്ലാസുകള്‍ വിദ്യാര്‍ത്ഥികളില്‍ തോക്കിനോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുമോ എന്ന അശങ്കയും ഉയരുന്നുണ്ട്.
Comments