You are Here : Home / USA News

പ്രവാസി മലയാളി ഫെഡറേഷന്‍ റജിസ്‌ട്രേഡ്‌ സംഘടനയാകുന്നു

Text Size  

Story Dated: Tuesday, July 16, 2013 03:03 hrs UTC

ന്യൂയോര്‍ക്ക്‌: 1996 മുതല്‍ ഫെയിസ്‌ബുക്ക്‌ പോലുള്ള സര്‍വ്വജന സംബന്ധിയായ മാധ്യമങ്ങളിലൂടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും ആഗോള തലത്തില്‍ ഇതിനോടകം പതിനായിരത്തിലധികം അംഗങ്ങളുള്ളതുമായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്‌) ഒരു റജിസ്‌ട്രേഡ്‌ സംഘടനയായി രൂപമെടുക്കുന്നു. അതിനായി ഈ ബുധനാഴ്‌ച വൈകിട്ട്‌ എട്ടുമണിക്ക്‌ (ന്യൂയോര്‍ക്ക്‌ സമയം ) ഒരു കോണ്‍ഫറന്‍സ്‌ കോള്‍ ഉണ്ടായിരിക്കുന്നതാണ്‌. പ്രസ്‌തുത കോണ്‍ഫറന്‍സില്‍ വച്ച്‌ ഇതിന്റെ റജിസ്‌ട്രേഷനും ഭാവികാര്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു താത്‌ക്കാലിക കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതുമായിരിക്കും. പ്രവാസി സേവന മനോഭാവം ഉള്ളവര്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ താത്‌പര്യമുള്ളവര്‍ക്കും പ്രസ്‌തുത കോണ്‍ഫറന്‍സില്‍ പങ്കെടുക്കാവുന്നതാണ്‌. ബുധനാഴ്‌ച നടക്കുന്ന കോണ്‍ഫറന്‍സിനു വിളിക്കേണ്ട നമ്പര്‍ 17124323066 കോഡ്‌ 814081 ആണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9143050111.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.