ഒന്നര നൂറ്റാണ്ടിലേറെ ഇന്ത്യക്കാരുടെ മനസുകളില്‍ തീ പാറി കടന്നു പോയ ഇന്ത്യാ പോസ്റ്റ് വകുപ്പിന്റെ കമ്പിയില്ലാകമ്പി ഒരു ഓര്‍മ്മയായി അവശേഷിക്കും. ഇന്റര്‍നെറ്റ് സ്മാര്‍ട്ട് ഫോണ്‍ എന്നിവയിലൂടെ ആശയ വിനിമയം വ്യാപകമായതോടെ ഇന്ത്യാ പോസ്റ്റല്‍ വകുപ്പിന്റെ ടെലിഗ്രാം എന്ന കമ്പിയില്ലാ കമ്പിയുടെ ആവശ്യകത ഇല്ലാതായി. ടെലഗ്രാം സര്‍വ്വീസിന്റെ അവസാനദിവസമായ ജൂലൈ 13 ഒരു അനുസ്മരണം എന്ന നിലയില്‍ ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ടെലഗ്രാം ചെയ്യുവാന്‍ ആള്‍ക്കാരുടെ നീണ്ട ക്യൂ കാണപ്പെട്ടു. കമ്പിയില്ലാ കമ്പിയുടെ ചരിത്ര വേര്‍പാട് ലോകത്തിലുള്ള പ്രമുഖ മാധ്യമങ്ങളും പ്രധാന വാര്‍ത്തയാക്കി. മോഴ്‌സ് ടാപ്പേര്‍ എന്ന ഉപകരണത്തിലൂടെ രാജ്യത്തുടനീളം ജനനം മരണം, യാത്രാ, ഇവയൊക്കെ ഗ്രാമീണ ജനങ്ങംക്ക് എത്തിച്ചു കൊണ്ടിരുന്ന കമ്പിയില്ല കമ്പി 162 വര്ഷത്തെ സേവന പാരമ്പര്യം ഉണ്ട്. 1850ല്‍ കല്‍കൊത്തായ്ക്കും ഡാമോണ്ട് ഹര്‌ബോരിനും ഇടക്കായി പരിക്ഷനാടിസ്ഥാനത്തില്‍ കമ്പിയില്ല കമ്പി ജന്മം കൊണ്ടത്.
ഭരണ കാര്യങ്ങക്കുവേണ്ടി ഈസ്റ്റ് ഇന്ത്യകമ്പനി തുടങ്ങി വെച്ച ഈ സംരംഭം 1854 ഇല പൊതു ജനങ്ങംക്ക് വേണ്ടി തുറക്കപ്പെട്ടു. 4000 മൈല്‍ ദൂരത്തി്ല്‍ സന്ദേശങ്ങളും അയക്കാവുന്ന രീതിയിലുള്ള പോസ്റ്റ് ഓഫീസ് ശ്രുംഗലകം രാജ്യത്തിലുടനീളം തുറക്കപ്പെട്ടു. ആയിരം ജീവനക്കാരും 75 ഓഫീസുകളും പ്രതിദിനം 5000 സന്ദേശങ്ങളും ബ്രിട്ടിഷുകാരുടെ കാലത്ത് ടെലഗ്രാം വിരജിച്ചിരുന്നത് 1985ല്‍ ആറുകോടി സന്ദേശങ്ങം പ്രതിദിനം കൈമാറി കമ്പിയല്ല കമ്പിയുടെ ആവശ്യകത ജനങ്ങളി് അനുദിനം വര്‍ദ്ധിച്ചു വന്നു. എന്നാല്‍ ടെലഗ്രാം ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തതോട് ടെലഗ്രാം സര്‍വീസ് പതനത്തിലേക്ക് നിങ്ങുകയായിരുന്നു. ഇന്റര്‍നെറ്റ് , ഫോണ്‍ ഉപയോഗം ജനങ്ങളിലേക്ക് കൂടുതലായി വളര്‍ന്നു പന്തലിച്ചപ്പോള്‍ കമ്പിയില്ല കമ്പിയുടെ പതനം ഇത്ര പെട്ടെന്നകുമെന്നു കരുതിയില്ല. എങ്കിലും 'കമ്പിയില്ലാ കമ്പി 'എന്ന് കേട്ടാല്‍ ഹൃദയം പൊട്ടി കരയുന്ന മുന് ഗ്രാമീണ തലമുറക്ക് കേള്‍ക്കാന്‍ രസമുള്ള പല പല കഥകളും മനസ്സുകളില്‍ സൂക്ഷിച്ചിട്ടുണ്ട്.
Comments