ന്യൂജെഴ്സി: എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ന്യൂജെഴ്സിയുടെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ന്യൂജെഴ്സി, റാന്‍ഡോള്‍ഫില്‍ വെച്ച് ജൂലൈ 13 ശനിയാഴ്ച നടത്തിയ യൂത്ത് പ്രെയ്സ് ആന്റ് വര്‍ഷിപ്പ് പ്രൊഗ്രാമില് ന്യൂജെഴ്സിയിലുള്ള പല സഭകളില്‍ നിന്നായി അമേരിക്കന്‍ സംസ്ക്കാരത്തില്‍ വളര്‍ന്ന നിരവധി യുവജനങ്ങള്‍ പങ്കെടുത്തു. യുവജനങ്ങള്‍ നടത്തിയ സംഗീത പരിപാടികള്‍ സ്വര്‍ഗ്ഗീയാനുഭൂതി ഉളവാക്കുന്നതായിരുന്നു. പ്രസിഡന്റ് റവ. ജേക്കബ് വര്‍ഗീസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച മീറ്റിംഗില്‍ അനില്‍ തോമസ് മുഖ്യ പ്രഭാഷണം നടത്തി. റവ. കുരിയന്‍ പീറ്റര്‍ പ്രസംഗിച്ചു. സെക്രട്ടറി ജേക്കബ് തോമസ് കൃതജ്ഞത രേഖപ്പെടുത്തി. ട്രഷറര്‍ സജിമോന്‍ ആന്റണി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അലക്സ് മാത്യു, ക്വൈര്‍ കോ-ഓര്‍ഡിനേറ്റര്‍ എബ്രഹാം മാത്യു, സജി ടി. മാത്യു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Comments