ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : 1974 ല്‍ ഒരു ചെറിയ പ്രാര്‍ത്ഥനാകൂട്ടമായി ആരംഭിച്ച് ഇന്ന് 320ല്‍ പരം കുടുംബങ്ങള്‍ ഉള്ള ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ മുപ്പത്തൊമ്പതാം(39) ഇടവകദിനാഘോഷങ്ങള്‍ സമുചിതമായി കൊണ്ടാടി. ജൂലൈ 14ന് ഞായറാഴ്ച വി.കുര്‍ബാന ശുശ്രൂഷാനന്തരം ട്രിനിറ്റി ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ വികാരി റവ. കൊച്ചുകോശി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വി.എം. ജോണിന്റെ പ്രാരംഭപ്രാര്‍ത്ഥനയ്ക്കുശേഷം ഗായികസംഘം മലയാളം വിഭാഗത്തിന്റെ പ്രാരംഭഗീതത്തോടു കൂടി ചടങ്ങുകള്‍ ആരംഭിച്ചു. മുഖ്യാതിഥിയായിരുന്ന ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സജു മാത്യൂ മുഖ്യപ്രഭാഷണം നടത്തി. കടന്നു വന്ന വഴിത്താരകളെ ഓര്‍ക്കണമെന്നും, ലഭിക്കുന്ന ദൈവകൃപയില്‍ ആനന്ദിക്കുന്നതിന് കഴിയണമെന്നും, അനുതാപത്തിന്റെയും പുനഃസമര്‍പ്പണത്തിന്റെയും അവസരമായി ഈ ഇടവകദിനം കാണണമെന്നും അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.
നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ പണികഴിയ്ക്കപ്പെട്ട ആദ്യ ദേവാലയമാണ് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയം. 1984 ജൂലൈ 14ന് ദേവാലയം കൂദാശ ചെയ്യപ്പെട്ടു. ഇടവക വൈസ് പ്രസിഡന്റ് എബി മത്തായി സ്വാഗതം ആശംസിച്ചു. ഇടവകയുടെ സംക്ഷിപ്ത റിലോട്ട് സെക്രട്ടറി അജിത് വര്‍ഗീസ് അവതരിപ്പിച്ചു. ഗായകസംഘം ഇംഗ്ലീഷ് വിഭാഗത്തിന്റെ ശ്രുതിമധുരമായ ഗാനാലാപവും ഉണ്ടായിരുന്നു. ഇടവക ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷം ഇടവകയില്‍ 70 വയസ് പൂര്‍ത്തിയാക്കിയ രാജു.കെ.കോശി, ജോസഫ് കെ. കോശി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ബിന്‍സി സജു സമര്‍പ്പണഗാനം ആലപിച്ചു. അക്കൗണ്ടന്റ് റോജി ജോര്‍ജ്ജ് നന്ദി പറഞ്ഞു. ഗ്രേസി ജോര്‍ജ്ജ് സമാപനപ്രാര്‍ത്ഥന നടത്തി. 700 ല്‍ പരം ആളുകള്‍ പങ്കെടുത്ത ചടങ്ങിനുശേഷം ഇടവക ട്രസ്റ്റി മാത്യൂ തോട്ടിനാല്‍ ഫുഡ് കോര്‍ഡിനേറ്റര്‍മാരായ ജോണ്‍ ചാക്കോ(ജോസ് കോട്ടയം), ചിന്നമ്മ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ സ്‌നേഹസല്‍ക്കാരവും ഉണ്ടായിരുന്നു.
Comments