You are Here : Home / USA News

ഡാളസ് സെന്റ് പോള്‍സ് സില്‍വര്‍ ജൂബിലി പൊതുസമ്മേളനം ജൂലായ് 21ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 17, 2013 11:03 hrs UTC

മസ്‌കിറ്റ്(ഡാളസ്): നോര്‍ത്ത് അമേരിക്ക-യൂറോപ്പ്- കാനഡ മാര്‍ത്തോമാ ഭദ്രാസനം പ്രവര്‍ത്തനമാരംഭിച്ചു. 25 വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഭദ്രാസനത്തിലുടനീളം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നതിനിടെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഏകദേവാലയമാണ് ടെക്‌സസ് സംസ്ഥാനത്തെ ഡാളസ് സെന്റ് പോള്‍സ് മാര്‍തോമാ ചര്‍ച്ച്. 1998 ജൂലായ് 28ന് കാലം ചെയ്ത അലക്‌സാണ്ടര്‍ മാര്‍ത്തോമാ മെത്രാപോലീത്താ ഉല്‍ഘാടനം ചെയ്ത ഇടവകയുടെ ആരാധന. 1994ലാണ് സ്വന്തമായ ഒരു കെട്ടിടത്തിലേക്ക് മാറ്റിയത്. വില്‍സന്‍ വര്‍ഗ്ഗീസ്, ജെയിംസ് മേപ്പുറത്ത്, അനില്‍ മാത്യൂ, ഐപ്പ് ജോര്‍ജ്ജ്, ജോര്‍ജ്ജ് ചെമ്പനാല്‍, വി.ഇ. ചാക്കൊ, എം.വി.ഫിലിപ്പോസ്, കെ.ഓ.സാം കുഞ്ഞ്, രാജു വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍, ജോണ്‍ കെ.മാത്യൂ, ഉമ്മന്‍ കോശി, സാലി ഫിലിപ്പോസ്, കോശി വര്‍ഗ്ഗീസ്, മത്തായി എം. അബ്രഹാം, അബ്രഹാം ചാക്കൊ, തോമസ്‌കുട്ടി തോമസ്, ജോര്‍ജ്ജ് ജോണ്‍ എന്നിവരുടെ അക്ഷീണ പ്രയത്‌ന ഫലമാണ് മസ്‌കിറ്റ് ഗസ്സ്‌തോംപ്‌സണില്‍ 25,000 ചതുശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു കെട്ടിടം വാങ്ങി അതിനുള്ളില്‍ 5005 ചതുരക്ര അടിയില്‍ ചെറിയ ഒരു ആരാധനാലയം നിര്‍മ്മിക്കുവാന്‍ ഇടയായത്.

 

1994 ജൂലായ് 16ന് ഭദ്രാസന എപ്പിസ്‌ക്കോപ്പ ഡോ.സഖറിയാസ് മാര്‍ തിയോഫിലോസിന്റെ സാന്നിധ്യത്തിലും, നിരവധി പട്ടക്കാരുടെ സഹകാര്‍മ്മികത്വത്തിലും ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമാ മെത്രാപോലീത്ത ദേവാലയ പ്രതിഷ്ഠ നിര്‍വ്വഹിച്ചു. റവ.ടി.എ.ജോസഫ്, റവ. ഈപ്പന്‍ ചെറിയാന്‍, റവ. നൈനാന്‍ ജേക്കബ്, റവ. കുരുവിള ഫിലിപ്പ്, റവ. തോമസ് മാത്യൂ, റവ.സാജു സഖറിയ, റവ.പി.വി. തോമസ് എന്നിവരുടെ പ്രവര്‍ത്തനം ഇടവകയുടെ വളര്‍ച്ച ദ്രുതഗതിയിലാക്കി. അംഗസംഖ്യ വര്‍ദ്ധിച്ചതോടെ മസ്‌കിറ്റ് സിറ്റിയില്‍ തന്നെ മൂന്നേക്കര്‍ സ്ഥലം വാങ്ങുകയും, റവ.സി.കെ.കോശിയുടെ നേതൃത്വത്തില്‍ കോശി തോമസ്(ജനറല്‍ കണ്‍വീനര്‍), ഐപ്പ് ജോര്‍ജ്ജ്( ടെക്ക്‌നിക്കല്‍ കണ്‍വീനര്‍), പി.പി.ചെറിയാന്‍ (ഫിനാന്‍സ് കണ്‍വീനര്‍), സണ്ണി കെ. ജോണ്‍(പ്രോജക്റ്റ് മാനേജര്‍), മാത്യൂ തോമസ്( ആര്‍ക്കിടെക്റ്റ്) എന്നിവര്‍ ഉള്‍പ്പെടുന്ന ബില്‍ഡിങ്ങ് കമ്മിറ്റി ഇടവക ജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണത്തോടെ 2.5 മില്യണ്‍ ഡോളറിന്റെ മനോഹമായ ദേവാലയ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 2007 നംവ.18ന് ഭദ്രാസന എപ്പിസ്‌ക്കോപ്പായായിരുന്ന റൈറ്റ് റവ. ഡോ. യൂയാക്കിം മാര്‍ കുറിലോസ് അടിസ്ഥാനമിട്ട ദേവാലയത്തിന്റെ പ്രതിഷ്ഠാ കര്‍മ്മം 2010 മാര്‍ച്ച് 20ന് അഭിവന്ദ്യ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസാണ് നിര്‍വ്വഹിച്ചത്. റവ.എ.പി. നോബിള്‍ അച്ചനായിരുന്നു പുതിയ ദേവാലയത്തിന്റെ ആദ്യ വികാരി. 600 പേര്‍ക്ക് സീററിങ്ങ് സൗകര്യവും, ആധുനിക സൗകര്യങ്ങളും കൊണ്ടു ആകര്‍ഷകമായിരിക്കുന്ന ദേവാലയം ഡാളസ്സിലെ മാര്‍ത്തോമാ സഭക്കു അഭിമാനത്തിന് വക നല്‍കുന്നു.

 

 

മാര്‍ത്തോമാ സഭയുടെ പട്ടത്വ ശുശ്രൂഷയിലേക്ക് ഇടവകാംഗമായ റവ.ബിജു പി. സൈമണെ സംഭാവന ചെയ്യുന്നതിനും, നിരവധി യുവാക്കളെ മിഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും, പട്ടത്വ ശുശ്രൂഷയിലേക്കും ആകര്‍ഷിക്കുവാന്‍ സാധിച്ചു എന്നതും ഇടവകയുടെ ആത്മീയ വളര്‍ച്ചയുടെ നേട്ടങ്ങളാണ്. 2012 ജൂലായ് മുതല്‍ 2013 ജൂലായ് വരെ ജൂബിലി വര്‍ഷമായി വേര്‍തിരിച്ചപ്പോള്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ഇടവക ലക്ഷ്യമിട്ടിരുന്നത്. ഈ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുന്നതിന് അസംബ്ലി അംഗവുമായ തോമസ് ജോര്‍ജ്ജ്(തമ്പിയണ്ണന്‍) കണ്‍വീനറായി ഒരു കമ്മറ്റിയാണ് പ്രവര്‍ത്തനനിരതമായിരുന്നത്. ജൂബിലി വര്‍ഷത്തില്‍ എല്ലാവരുടേയും സ്‌നേഹാദരങ്ങള്‍ നേടിയെടുത്തിരുന്ന യുവാവായ പാട്രിക്ക് മരുതുംമൂട്ടിലിന്റെ അകാലനിര്യാണം ആഘോഷങ്ങള്‍ക്ക് അല്പം മ്ലാനത വരുത്തിയെങ്കിലും പാട്രിക്ക് തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടരുമെന്ന് ഇടവകയിലെ യുവജനങ്ങള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം ജൂലായ് 21ന് ഞായറാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയോടെ ആരംഭിക്കും. ഭദ്രാസന എപ്പിസ്‌ക്കോപ്പ, ഇടവക വികാരി റവ.ഒ.സി. കുര്യന്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള പട്ടക്കാര്‍, തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനം തുടര്‍ന്നു നടക്കും. ജൂബിലിയോടനുബന്ധിച്ചു സമാഹരിച്ച ഫണ്ടുകള്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പായെ ഏല്പിക്കും. റവ. ഒ.സി. കുര്യന്‍( പ്രസിഡന്റ്), ബാബു സി. മാത്യൂ(വൈസ് പ്രസിഡന്റ്), രാജന്‍ കുഞ്ഞു ചിറയില്‍(ട്രസ്റ്റി), എബ്രഹാം കോശി( കൊ-ട്രസ്റ്റി), ബാബു പി. സൈമണ് (ലെ ലീഡര്‍), ലിജു തോമസ്( സെക്രട്ടറി) തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കൈസ്ഥാന സമിതിയാണ് ഇടവകയുടെ ദൈനദിന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ എല്ലാവരുടേയും, സാന്നിധ്യ സഹകരണം ചുമതലക്കാര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.