കൊപ്പേല്‍ (ടെക്‌സാസ്) : സ്‌നേഹസഹന ജീവിതത്തിലൂടെ ഭാരത്തിന്റെ പ്രഥമ വിശുദ്ധയായി തീര്‍ന്ന വി.അല്‍ഫോന്‍സാമ്മയുടെ പത്തുദിവസത്തെ തിരുന്നാളിന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ജൂലൈ 19 വെള്ളിയാഴ്ച കൊടിയേറും. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചദിനം അമേരിക്കയില്‍ സ്ഥാപിതമായ ദേവാലയമാണിത്. ജൂലൈ 19 മുതല്‍ 29 വരെ നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ.ജോണ്‍സ്റ്റി തച്ചാറ, കൈക്കാരന്മാരായ ജൂഡിഷ് മാത്യൂ, തോമസ് കാഞ്ഞാണി, ജോയി സി.വര്‍ക്കി, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും ഇടവകയുടെ വിവിധ വാര്‍ഡുകളും നേതൃത്വം നല്‍കും. ഡക്‌സ്ടര്‍ ഫെരേരയാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ പ്രസുദേന്തി. പ്രാര്‍ത്ഥനാനിരതമായ നിമിഷങ്ങള്‍, ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങള്‍, അനുഗ്രഹ പ്രഭാഷങ്ങള്‍, വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചു നൂറുകണക്കിനു വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം, നേര്‍ച്ചകാഴ്ച സമര്‍പ്പണങ്ങള്‍ എന്നിവ തിരുന്നാള്‍ ദിനങ്ങളെ ധന്യമാക്കും.
ഫാ. വര്‍ഗീസ് ചെമ്പോളി നയിക്കുന്ന ഏകദിന നവീകരണ ധ്യാനവും 22 ഞായറാഴ്ച നടക്കും. ഇടവകയിലെ വാര്‍ഡുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളായ വര്‍ണ്ണപകിട്ട്, സിനിമാതാരം ദിവ്യാ ഉണ്ണിയുടെ നൃത്തപരിപാടി, വോഡഫോണ്‍ കോമഡി ആര്‍ടിസ്റ്റ് നയിക്കുന്ന കോമഡി ഷോ, പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന ഫുള്‍ ഓര്‍ക്കസ്ട്രായോടുകൂടിയ ഗാനമേള എന്നിവയും കലാപരിപാടികളുടെ ഭാഗമായി അരങ്ങേറും. തിരുനാള്‍ പരിപാടികള്‍ ജൂലൈ 19 വെള്ളി: രാവിലെ 9 മുതല്‍ ദിവ്യകാരുണ്യ ആരാധന, വൈകുന്നേരം 6.30നു കൊടിയേറ്റ്, വി. കുര്‍ബാന, നൊവേന ലദീഞ്ഞ്, (ഫാ.മാത്യു കാവില്‍പുരയിടം) ജൂലൈ 20 ശനി വൈകുന്നേരം 6 മുതല്‍ ദിവ്യകാരുണ്യആരാധന. 7മണിക്ക് വി.കുര്‍ബാന, നൊവേന, ലദീഞ്ഞ്, ഫാ.പോള്‍ പൂവത്തുങ്കല്‍ മുഖ്യകാര്‍മ്മികനായിരിക്കും. ജൂലൈ 21 ഞായര്‍ രാവിലെ 9ന് വി.കുര്‍ബാന, നൊവേന, ലദീഞ്ഞ്. 11 മണി മുതല്‍ ഫാ. വര്‍ഗീസ് ചെമ്പോളി നയിക്കുന്ന നവീകരണ ധ്യാനം. ജൂലൈ22 തിങ്കള്‍ വൈകുന്നേരം 6 മുതല്‍ ദിവ്യകാരുണ്യ ആരാധന. 7 മണിക്ക് വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്(ഫാ.ജോസഫ് അമ്പാട്ട്) ജൂലൈ 23 ചൊവ്വ വൈകുന്നേരം 6 മുതല്‍ ദിവ്യകാരുണ്യ ആരാധന. 7 മണിക്ക് വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്( ഫാ.ജോണ്‍ കൊച്ചുചിറയില്‍) ജൂലൈ 24 ബുധന്‍ വൈകുന്നേരം 6 മുതല്‍ ദിവ്യകാരുണ്യ ആരാധന. 7 മണിക്ക് വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്(ഫാ.ജോജി കണിയാംപടിക്കല്‍). ജൂലൈ 25 വ്യാഴം വൈകുന്നേരം 6 മുതല്‍ ദിവ്യകാരുണ്യ ആരാധന.
7 മണിക്ക് വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്( ഫാ. അഗസ്റ്റിന്‍ കുളപ്പുരം). ജൂലൈ 26 വെള്ളി വൈകുന്നേരം 6 മുതല്‍ ദിവ്യകാരുണ്യ ആരാധന. 7 മണിക്ക് വി. കുര്‍ബാന, നൊവേന, ലദീഞ്ഞ് ഫാ.ജോസ്‌കുട്ടി വര്‍ഗീസ് മുഖ്യകാര്‍മ്മികനായിരിക്കും. 8 മണിക്ക് കലാപരിപാടികള്‍ 'വര്‍ണ്ണപകിട്ട്'. ജൂലൈ 27 ശനി വൈകുന്നേരം 4.30നു ജപമാല, 5 മണിക്ക് വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്. ഫാ. ബിജോയ് ജോസഫ് പാറക്കല്‍ മുഖ്യകാര്‍മ്മികനായിരിക്കും. 7.30നു ദിവ്യാ ഉണ്ണിയുടെ ഡാന്‍സ് പ്രോഗ്രാം, വോഡഫോണ്‍ അവതരിപ്പിക്കുന്ന കോമഡിഷോ എന്നിവ സെന്റ് അല്‍ഫോന്‍സ ഹാളില്‍ അരങ്ങേറും. ജൂലൈ 28 ഞായര്‍ വൈകുന്നേരം 4.30 നു ചിക്കാഗോ രൂപതാ വികാരി ജനറല്‍ ഫാ. ആന്റണി തുണ്ടത്തിലിന്റെ മുഖ്യകാര്‍മ്മികത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, നൊവേന, ലദീഞ്ഞ് തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, പ്രസുദേന്തി വാഴ്ച, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്ന് രാത്രി 8.30 നു ഗാനമേള. മരിച്ച വിശ്വാസികളുടെ ഓര്‍മ്മയ്ക്കായി ജൂലൈ 29ന് വൈകീട്ട് 7നു നടക്കുന്ന വിശുദ്ധബലിയോടൊപ്പം തിരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കും.
Comments