You are Here : Home / USA News

പിന്നണി ഗായകന്‍ ഫ്രാങ്കോ അമേരിക്കയില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, July 18, 2013 11:22 hrs UTC

മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോ സെപ്റ്റംബര്‍ 10 മുതല്‍ 30 വരെ വിവിധ പരിപാടികള്‍ക്കായി അമേരിക്കയില്‍ എത്തും. പ്രവാസികളുടെ ഓണാഘോഷ പരിപാടികളിലും ശ്രോതാക്കളെ ഹരം പിടിപ്പിക്കുവാന്‍ ഗാനവേദികളിലും അദ്ദേഹം പങ്കെടുക്കും. 'ചെമ്പകമേ' എന്ന ആല്‍ബത്തിലൂടെ മലയാളികളുടെ, പ്രത്യേകിച്ച് യുവതലമുറയുടെ മനസ്സ് കീഴടക്കിയ ഈ യുവഗായകന്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലുമായി ആയിരത്തില്‍പരം ആല്‍ബങ്ങലിലും മറ്റുനിരവധി തെന്നിന്ത്യന്‍ സിനിമകള്‍ക്കു വേണ്ടിയും ആലപിച്ചിട്ടുണ്ട്. ആലപിച്ച ഗാനങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞതാണ് ഫ്രാങ്കോ എന്ന ഗായകന്റെ വിജയം. അമേരിക്കയിലുടനീളെ നീണ്ട സുഹൃത്ത് വലയവും ഇദ്ദേഹത്തിനുണ്ട്.

 

കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടികള്‍ക്കുമായി കെ.വി. ജോസഫ്( 972 955 8044), സുനു മാത്യൂ(682 560 9642, വിപിന്‍രാജ്(703 307 8445) എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ ഹ്യൂസ്റ്റന്‍ സേവനത്തിന്റെ പാതയില്‍
    ഹ്യൂസ്റ്റന്‍: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ ഹ്യൂസ്റ്റന്‍ അതിലെ അംഗങ്ങളുടേയും പൊതുജനങ്ങളുടേയും...

  • സമര്‍ മുഖര്‍ജി അന്തരിച്ചു
    കമ്യൂണിസ്റ്റ് നേതാവും സി.പി.എം. മുന്‍ പി.ബി. അംഗവുമായ സമര്‍ മുഖര്‍ജി (101) അന്തരിച്ചു. രോഗാവശത മൂലം ഏറെനാളായി വിശ്രമജീവിതം...

  • കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍:വാര്‍ഡ്തല ജാഗ്രതാ സമിതികള്‍
    കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനായി വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ്...

  • ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന്
     ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും. നിയമസഭാ...

  • ഇന്ത്യ ചൈനാ അതിര്‍ത്തിയില്‍ 50000 സൈനികരെ വിന്യസിക്കും
    ഇന്ത്യ ചൈനാ അതിര്‍ത്തിയില്‍ അധികമായി അന്‍പതിനായിരം സൈനികരെ കൂടി വിന്യസിക്കും.ഇതിനായി പുതിയ സേനാ വിഭാഗം രൂപീകരിക്കാന്‍...