ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ)യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ക്ക് പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കൊയും സംഘവുമെത്തുന്നു.'ചെമ്പകമേ' എന്ന ആല്‍ബത്തിലൂടെ മലയാളികളുടെ, പ്രത്യേകിച്ച് യുവതലമുറയുടെ മനസ്സ് കീഴടക്കിയ ഈ യുവഗായകന്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലുമായി ആയിരത്തില്‍പരം ആല്‍ബങ്ങലിലും മറ്റുനിരവധി തെന്നിന്ത്യന്‍ സിനിമകള്‍ക്കു വേണ്ടിയും ആലപിച്ചിട്ടുണ്ട്. ആലപിച്ച ഗാനങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞതാണ് ഫ്രാങ്കോ എന്ന ഗായകന്റെ വിജയം.നോര്‍ത്ത് ബ്രന്‍സ്‌വിക് ഹൈസ്കൂളില്‍ (North Brunswick High School, 98 Raider Rd., North Brunswick, NJ 08902) സെപ്തംബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതലാണ് ഓണാഘോഷപരിപാടികള്‍ തുടങ്ങുക. പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിക്കുന്നതാണ്. മാവേലിമന്നന് വരവേല്‍പ്, ചെണ്ടമേളം, താലപ്പൊലി, കൈകൊട്ടിക്കളി, തിരുവാതിര, നൃത്തനൃത്ത്യങ്ങള്‍, കോമഡി സ്കിറ്റ്‌സ് മുതലായ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഈ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ഈ വര്‍ഷത്തെ ഓണം അവിസ്മരണീയമാക്കുവാന്‍ എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന് പ്രസിഡന്റ് ജിബി തോമസ് മോളോപറമ്പില്‍, ജനറല്‍ സെക്രട്ടറി സ്വപ്ന രാജേഷ്, ട്രഷറര്‍ സണ്ണി വലിയംപ്ലാക്കല്‍, ജയന്‍ ജോസഫ് (മീഡിയ & പബ്ലിക്കേഷന്‍) എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kanj.org
Comments