ഷിക്കാഗോ: ഭാരതത്തിന്റെ അഭിമാനവും, പ്രഥമ വിശുദ്ധയും, സഹനത്തിന്റെ മാതൃകയുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂലൈ 28-ന് ഞായറാഴ്ച ഭക്ത്യാഡംഭരപൂര്‍വ്വം കൊണ്ടാടുന്നു. ജൂലൈ 28-ന് ഞായറാഴ്ച രാവിലെ 11 മണിക്ക് കത്തീഡ്രല്‍ ദേവാലയത്തില്‍ ആഘോഷമായ ദിവ്യബലി, പ്രസംഗം, ലദീഞ്ഞ്, വിശുദ്ധയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, നേര്‍ച്ച കാഴ്ച സമര്‍പ്പണം എന്നിവയുണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോയി ആലപ്പാട്ട്, അസിസ്റ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍ എന്നിവര്‍ ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. അന്നമ്മ വര്‍ക്കി അച്ചേട്ട്, തങ്കമ്മ ഡൊമിനിക് കുരിശുംമൂട്ടില്‍, ബാബു മുരിക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: (ഓഫീസ്) 708 544 7250.
Comments