You are Here : Home / USA News

അമേരിക്കയിലെ സേവനത്തിനുശേഷം ഫാ.വര്‍ഗീസ് നായിക്കംപറമ്പില്‍ വിസി ഇന്ത്യയിലേക്ക് മടങ്ങുന്നു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, July 19, 2013 10:43 hrs UTC

ബോസ്റ്റേണ്‍: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നീണ്ട പത്തുവര്‍ഷത്തെ നിസ്തുലസേവനത്തിനുശേഷം ഫാ. വര്‍ഗീസ് നായിക്കംപറമ്പില്‍, വി.സി.ഇ.സി. ഇന്ത്യയിലേക്ക് മടങ്ങുന്നു. മധ്യപ്രദേശിലെ റീവാ വിന്‍സന്‍ഷ്യന്‍ സഭയുടെ സെന്റ് തോമസ് പ്രോവിന്‍സിന്റെ അസിസ്റ്റന്റ് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായ തിരഞ്ഞെടുക്കപ്പെട്ടതിലെ തുടര്‍ന്നാണ് മടക്കം. 'ദരിദ്രരെ സുവിശേഷമറിയിക്കുക' എന്ന പ്രഖ്യാപിത ലക്ഷ്യമുള്ള വിന്‍സന്‍ഷ്യന്‍ സഭയില്‍ നിന്ന് 1972 ല്‍ ഫാ. വര്‍ഗീസ് നായിക്കാംപറമ്പില്‍ വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്നു നീണ്ട മുപ്പതുവര്‍ഷത്തോളം മധ്യപ്രദേശിലെ സത്‌നാ രൂപതയിലും വടക്കേന്ത്യയിലെ ആഗ്ര, നാഗ്പൂര്‍, റായ്പൂര്‍, മീററ്റ്, ബരൈലി എന്നീ മറ്റു രൂപതകളിലെ മിഷനുകളിലും സേവനമനുഷ്ടിച്ചു. 1997 മുതല്‍ 2001 വരെയുള്ള നാലു വര്‍ഷക്കാലം റീവായിലെ സെന്റ് തോമസ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സൂപ്പിരിയര്‍ പദവിയും ഫാ.വര്‍ഗീസ് ഇതിനുമുന്‍പ് അലങ്കരിച്ചിട്ടുണ്ട്. വടക്കേന്ത്യയിലെ മിഷനുകളുടെയും പ്രോവിന്‍സിന്റെയും പ്രാരംഭകാലവളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുവാനും അദ്ദേഹത്തിനായി. അമേരിക്കയിലെ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയ്ക്കുവേണ്ടി സേവനം ചെയ്യുവാന്‍ 2003 ല്‍ ഫാ. വര്‍ഗീസ് അമേരിക്കയിലെത്തി.

 

 

തുടക്കത്തില്‍ ചിക്കാഗോ മാര്‍. തോമശ്ലീഹ കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരിയുമായി സ്ഥാനമേറ്റു. തുടര്‍ന്ന് 2005 ല്‍ ഡിട്രോയിറ്റ് സെന്റ് തോമസ് കാത്തലിക്ക് മിഷന്‍ ഡയറക്ടറായും, തുടര്‍ന്നു മിഷന്‍ ഇടവകായായി ഉയര്‍ന്നപ്പോള്‍ പ്രഥമവികാരിയായും അഞ്ചു വര്‍ഷം സേവനം അനുഷ്ഠിച്ചു. 2010ല്‍ ഡാലസ് കൊപ്പേല്‍ സെന്റ് അന്റഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ മിഷന്‍ ഡയറക്ടര്‍, പ്രഥമ വികാരി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 2011 ആഗസ്റ്റിന്‍ ബോസ്ടണ്‍ സെന്റ് തോമസ് മിഷനിലെത്തിയപ്പോള്‍ ഡയറക്ടറായും, തുടര്‍ന്ന് ഇടവകയായപ്പോള്‍ പ്രഥമവികാരിയായും അജപാലകദൗത്യമേറ്റു. മിഷന്‍ ദേവാലയങ്ങളായിരുന്ന ഡിട്രോയിറ്റും, കൊപ്പേലും ബോസ്റ്റണും, ഫാ.വര്‍ഗീസ് നായിക്കാംപറമ്പില്‍ സേവനകാലത്താണ് ഇടവകയായി ഉയര്‍ന്നതെന്നതും വര്‍ഗീസച്ചന്റെ ദൈവമഹത്വപ്രഘോ,ജീവിതത്തെ മറക്കാനാവാത്ത നാഴികല്ലുകളാണ്. തന്റെ പുതിയ ഉദ്യമത്തിനു പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന അമേരിക്കയിലെ സഭാസമൂഹത്തിനു എല്ലാവിധ ഭാവുകങ്ങളും ദൈവാനുഗ്രഹങ്ങളും നേരുന്നതായി ഫാ.വര്‍ഗീസ് പറഞ്ഞു. ജൂലൈ 21 ഞായറാഴ്ച ബോസ്റ്റണ്‍ ഇടവക ഔപചാരിക യാത്രയപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. തന്റെ സഭയെ തുടര്‍ന്നും സേവിക്കാന്‍ ജൂലൈ 22നു ഫാ.വര്‍ഗീസ് ഇന്ത്യയിലേക്ക് തിരിക്കും.