You are Here : Home / USA News

അമേരിക്കന്‍ പൗരത്വമുളളവര്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതില്‍ നിയന്ത്രണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 19, 2013 10:46 hrs UTC

ഡാലസ് : അമേരിക്കന്‍ പൗരത്വമുളള ഇന്ത്യക്കാര്‍ സ്വന്തം സഹോദരങ്ങള്‍ക്കുവേണ്ടിയോ വിവാഹം കഴിഞ്ഞ മക്കള്‍ക്കു വേണ്ടിയോ ഇമ്മിഗ്രന്റ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിനുളള അവസരം നിഷേധിച്ചുകൊണ്ടുളള നിയമ നിര്‍മ്മാണ നടപടികള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു. അമേരിക്കന്‍ സെനറ്റില്‍ ഇതു സംബന്ധിച്ചു അവതരപ്പിച്ച ബില്‍ അംഗീകരിച്ചു കഴിഞ്ഞു. അടുത്തതായി അമേരിക്കന്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് കൂടി ഈ നിയമം പാസാക്കിയാല്‍ ഇതുവരെ കുടുംബാംഗങ്ങള്‍ക്കുവേണ്ടി പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിനു ഉണ്ടായിരുന്ന അവസരം പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ടു. ഈ വര്‍ഷം അവസാനത്തോടെ പ്രാബല്യത്തില്‍ വരുന്നതിനുളള അണിയറ നീക്കങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഈ നിയമം പാസാക്കുന്നതിനു മുമ്പ് സ്വന്തം സഹോദരങ്ങള്‍ക്കോ, വിവാഹിതരായ മക്കള്‍ക്കോ ഇമ്മിഗ്രന്റ് വിസക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് ഇത് ബാധകമാകുകയില്ല. സഹോദരങ്ങളേയോ, വിവാഹിതരായ മക്കളേയോ അമേരിക്കയിലേക്കു കൊണ്ടുവരണമെന്നാഗ്രഹിക്കുന്നവര്‍ ഉടനെ ഇമ്മിഗ്രന്റ് വിസക്കുവേണ്ടിയുളള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ഡാലസില്‍ 25 വര്‍ഷത്തിലധികമായി ഇമ്മിഗ്രേഷന്‍ നിയമം മാത്രം കൈകാര്യം ചെയ്യുന്ന അറ്റോര്‍ണി ലാല്‍ വര്‍ഗീസ് നിര്‍ദ്ദേശിച്ചു.