ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പിക്‌നിക്ക് 2013 അതിഗംഭീരമായി. ആറു മാസത്തെ തണുപ്പിനെ തുടര്‍ന്ന് എത്തുന്ന സ്‌പ്രിംഗും, സമ്മറും മലയാളികള്‍ എന്നും ആഘോഷമാക്കി മാറ്റുകയാണ് പതിവ്. പതിവു തെറ്റിക്കാതെ ഈവര്‍ഷവും നൂറുകണക്കിന് മലയാളികള്‍ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്കിന്റെ ഭാഗമായി. ട്രോയിലുള്ള റെയിന്‍ട്രീയില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച പിക്‌നിക്കിന്റെ ഉദ്‌ഘാടനം ഡി.എം.എ പ്രസിഡന്റ് മാത്യു ചെരുവില്‍ നിര്‍വഹിച്ചു. സെക്രട്ടറി മനോജ് ജെയ്‌ജി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നടന്ന കായിക മത്സരങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ മാറ്റുരച്ചു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ വിവിധതലങ്ങളില്‍ നടന്ന വാശിയേറിയ മത്സരങ്ങളില്‍ വിജയികളായി. തത്സമയംതന്നെ വിജയികള്‍ക്ക് വിക്‌ടറി സ്റ്റാന്‍ഡില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. തത്സമയം ചുട്ടെടുക്കുന്ന നാടന്‍ തട്ടുദോശയും, മാസല ദോശയും, മുട്ട ഓംലെറ്റും, ബാര്‍ബിക്യൂവും, ബര്‍ഗറും മറ്റും തീന്‍മേശയെ വിഭവസമൃദ്ധമാക്കി. ഒത്തൊരുമയുടേയും കോര്‍ഡിനേഷന്റേയും മികവുകൊണ്ട് മിഷിഗണ്‍ മലയാളികള്‍ക്ക് ഈവര്‍ത്തെ പിക്‌നിക്ക് ഒരു വേറിട്ട അനുഭവമായിരുന്നു. കോര്‍ഡിനേറ്റര്‍മാരായ നോബിള്‍ തോമസ്, ശാലിനി, ഗീത, ജിജി, ഓസ്‌ബോണ്‍ തുടങ്ങിയവര്‍ പിക്‌നിക്കിന് നേതൃത്വം നല്‍കി. കൂടാതെ ഡി.എം.എയുടെ മറ്റ് ഭാരവാഹികളായ സുനില്‍ ശിവരാമന്‍, രാജേഷ് കുട്ടി, സുരേന്ദ്രന്‍ നായര്‍, ജയിംസ് കുരീക്കാട്ടില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. സൈജന്‍ കണിയോടിക്കല്‍ അറിയിച്ചതാണിത്.
Comments