ജയ്‌സണ്‍ മാത്യു
ടൊറന്റോ: പനോരമ ഇന്ത്യയും ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായി ഇന്ത്യയുടെ 67-മത് സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 10-ന് ശനിയാഴ്‌ച ടൊറന്റോയില്‍ ആചരിക്കും. ഡന്‍ഡാസ് സ്‌ക്വയറില്‍ രാവിലെ 10 മണിക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രീതി സരണ്‍ പതാക ഉയര്‍ത്ത് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. ഒന്റാരിയോയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.പി.പിമാര്‍ ഉള്‍പ്പടെ നിരവധി വിശിഷ്‌ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് അക്ഷരമാലാ ക്രമത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന പരേഡ് നടക്കും. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഫ്‌ളോട്ടുകള്‍ക്ക് പകരം, വലിക്കുന്ന റിക്ഷയാണ് ഈവര്‍ഷം അലങ്കരിക്കാനായി ഓരോ സംസ്ഥാനങ്ങള്‍ക്കും നല്‍കുക. ഏറ്റവും നന്നായി അലങ്കരിക്കുന്ന റിക്ഷായ്‌ക്കും, ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഏറ്റവും മനോഹരമായി പരേഡ് നടത്തുന്ന സംസ്ഥാനത്തിന് സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മുന്‍ വര്‍ഷങ്ങളില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ മാറി മാറി നേടിയിട്ടുള്ള കേരളം ഇത്തവണ ഒന്നാം സമ്മാനം നേടാനുള്ള തീവ്ര പരിശ്രമത്തിലാണ്. പരേഡില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നതായി കേരളത്തെ പ്രതിനിധീകരിച്ച് പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി അന്നേദിവസം മിസ്സിസ്സാഗായിലെ സ്‌ക്വയര്‍വണ്ണില്‍ നിന്നും ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് പനോരമ ഇന്ത്യയുടെ കേരള ഡയറക്‌ടര്‍ തോമസ് കെ. തോമസ് (416 845 8225), മുന്‍ ഡയറക്‌ടര്‍ ജന്നിഫര്‍ പ്രസാദ് (905 567 3291) എന്നിവരുമായി ബന്ധപ്പെടുക. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് നിരവധി കലാപരിപാടികളും അന്നേദിവസം നടക്കും. വൈകുന്നേരം 6 മണിക്ക് ഇന്തോ-കനേഡിയന്‍ ഗായകന്‍ പരിഷേയുടെ സംഗീതപരിപാടിയോടെ പ്രോഗ്രാമുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബന്‍ജിത്ത് ത്രിപാഠി (ചെയര്‍മാന്‍) 416 670 9899, തോമസ് തോമസ് (പരേഡ് കോര്‍ഡിനേറ്റര്‍) 416 845 8225, സ്റ്റാള്‍ ബുക്ക് ചെയ്യുന്നതിന് ശാലിനി (647 898 3267), ധ്രുവ് (647 680 3228), പ്രോഗ്രാമുകള്‍ ബുക്ക് ചെയ്യുന്നതിന് രമേഷ് ബാംഗ്ലൂര്‍ 647 290 0611, സുവര്‍ണ്ണ 905 882 4607 എന്നിവരുമായി ബന്ധപ്പെടുക.
Comments