ഡാളസ് : തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസ് എല്ലാ വര്‍ഷവും നടത്തി വരുന്ന വിദ്യാഭ്യാസ സഹായ വിതരണം ഈ വര്‍ഷവും ജൂണ്‍ മാസത്തില്‍ നടത്തുകയുണ്ടായി. ടി.എം.ടി. പ്രൈമിറ സ്‌ക്കൂള്‍ നീരേറ്റുറത്തെയും, എം.ടി.എല്‍.പി സ്‌ക്കൂള്‍ തലവടിയിലെയും മുഴുവന്‍ വിഭ്യാര്‍ത്ഥികള്‍ക്കുമാണ് ഇത്തവണ സഹായം നല്‍കിയത്. ഒരു വര്‍ഷത്തേയും ആവശ്യമായ പാഠപുസ്തകങ്ങള്‍, ബാഗ്,കുട, ടിഫില്‍ ബോക്‌സ് എത്തിവയാണ് എല്ലാവര്‍ഷത്തെയും പോലെ ഈ വര്‍ഷവും നല്‍കിയ സ്‌ക്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ തലവടി മാര്‍ത്തോമ പള്ളി വികാരി റവ.ഫാദര്‍ മോന്‍സി മാത്യൂ അദ്ധ്യക്ഷത വഹിച്ചു. വിദേശത്ത് താമസിച്ച് ജോലി ചെയ്യുമ്പോള്‍ പോലും സ്വന്തം നാടിനെ പറ്റി ഓര്‍മ്മിച്ചു തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നിര്‍ദ്ധനരായവരില്‍ എത്തിക്കുവാന്‍ തിരുവല്ലാ അസോസിയേഷന്‍ കാണിക്കുന്ന ആത്മാരത്ഥതയും ഉത്സാഹവും പ്രശംസ അര്‍ഹിക്കുന്നു എന്ന് റവ. മോന്‍സി മാത്യൂ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറയുകയുണ്ടായി. തിരുവല്ല നഗരസഭാ മുന്‍ ചെയര്‍മാനും അസോസിയേഷന്‍ കോര്‍ഡിനേറ്ററുമായ ശ്രീ ചെറിയാന്‍ പോളച്ചിറക്കല്‍ പരിപാടി ഉത്ഘാടനം ചെയ്തു. തിരുവല്ല അസോസിയേഷന്റെ മുന്‍ സെക്രട്ടറി സുനു മാത്യൂ മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് മെംബര്‍മാരായ ശ്രീമതി. ലാലി അലക്‌സ്, ജോജി വൈല്ലോപ്പള്ളി, മര്‍ച്ചന്റ് അസോസിയേഷന് വേണഅടി ശ്രീ ബാബു വര്‍ഗീസ്, ശ്രീ.കെ.പി. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.എം.ടി. സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.ടി.കെ. മാത്യൂ സ്വാഗതവും, എം.ടി.എല്‍.പി. സ്‌ക്കൂള്‍ ഹെഡ് മിസ്ട്രസ് ശ്രീമതി സരസമ്മ വര്‍ഗീസ് നന്ദിയും പറഞ്ഞു.
Comments