ജൂബി വെന്നലശ്ശേരി
ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി (കെ.സി.സി)യുടെ പോഷകസംഘടനയായ യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ പിക്നിക് നടത്തി. ജൂലൈ 20-ാം തീയതി ശനിയാഴ്ച സ്കോക്കിയിലുള്ള ഹാംസ് പാര്‍ക്കില്‍വെച്ചാണ് പിക്നിക് നടത്തിയത്. നൂറുകണക്കിന് യുവതീയുവാക്കളുടെ സംഗംവേദിയായി പിക്നിക് മാറി. കെ.സി.എസ്. സംഘടനയുടെ ശക്തമായ യുവജനസാന്നിദ്ധ്യമാണ് യുവജനവേദിയെന്ന് കെ.സി.എസ്. പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം പറഞ്ഞു. വടംവലിയും, ബാസ്്ക്കറ്റ്ബോള്, വോളിബോള്‍, ചീട്ടുകളി ഉള്‍പ്പെടെ നടന്ന പിക്നിക്കിന് യുവജനവേദി ഭാരവാഹികളായ സിറില്‍ മാളിയേക്കത്തറ, ഡിപിന് വിലങ്ങുകല്ലേല്‍, ഷെറിന് ചേത്തലിക്കരോട്ട്, സിബിള്‍ ഇലവുങ്കല്‍, ജോജി പുളിക്കമറ്റം, സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ടിനു പറഞ്ഞാട്ട്, നീത വാളിയംകുന്നേല് എന്നിവര്‍ നേതൃത്വം നല്കി.
Comments