You are Here : Home / USA News

പ്രവാസി മലയാളി ഫെഡറേഷന്‍ രൂപീകൃതമായി

Text Size  

Story Dated: Tuesday, July 23, 2013 02:50 hrs UTC

ഷാജി രാമപുരം

 

ന്യൂയോര്‍ക്ക്‌: ലോകമെമ്പാടുമുള്ള പ്രവാസികളുടെ ക്ഷേമത്തെ മാത്രം ലക്ഷ്യമാക്കിക്കൊണ്ട്‌ വളരെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്‌) ഡോ. ജോസ്‌ കാനാട്ടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നു. ജൂലൈ പതിനേഴാം തീയതി വിളിച്ചുകൂട്ടിയ ടെലഫോണ്‍ കോണ്‍ഫ്രന്‍സില്‍ വച്ച്‌ അസോസിയേഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിക്കുകയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു താത്‌ക്കാലിക കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്‌തു. വളരെ വര്‍ഷങ്ങളായി ഫെയിസ്‌ബുക്കിലും മറ്റ്‌ സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഗ്രൂപ്പായി പ്രവര്‍ത്തിച്ചു വന്നിരുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്കെല്ലാം ഉപകാരപ്രദമായ നിലയില്‍ ഒരു റജിസ്‌ട്രേഡ്‌ സംഘടനയായി പ്രവര്‍ത്തിക്കണമെന്നുള്ള ആഗ്രഹം തുടങ്ങിയിട്ട്‌ നാളുകള്‍ ഏറെ ആയി. ആ ആഗ്രഹമാണ്‌ ജൂലൈ 17ന്‌ കൂടിയ കോണ്‍ഫറന്‍സില്‍ സാക്ഷാത്‌ക്കരിച്ചത്‌. വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ വിളിച്ചു കൂട്ടിയ കോണ്‍ഫറന്‍സ്‌ ആയിരുന്നുവെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകര്‍ യോഗത്തില്‍ പങ്കെടുത്തത്‌ ഇതുപോലൊരു സംഘടയുടെ ആവശ്യകതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. മാത്യു മൂലേച്ചേരിലിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത പ്രവാസി മലയാളി ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ചെയര്‍മാനായി ഡോ. ജോസ്‌ കാനാട്ടിനെയും, ഷീല ചെറു (വൈസ്‌ ചെയര്‍മാന്‍ ), പ്രവീണ്‍ പോള്‍ (ജനറല്‍ സെക്രട്ടറി), ത്രേസ്യാമ്മ നാടാവള്ളില്‍ (ജോ. സെക്രട്ടറി), പി.പി. ചെറിയാന്‍ (ട്രഷറര്‍ ), സോണി വടക്കേല്‍ (ജോ. ട്രഷറര്‍ ), മാത്യു വൈരമണ്‍ (ലീഗല്‍ അഡ്വൈസര്‍ ), വിനോദ്‌ കെയാര്‍ക്കെ (ലീഗല്‍ അഡ്വൈസര്‍ ), ഷാജി രാമപുരം (പിആര്‍ഒ), എ.സി ജോര്‍ജ്‌ (പിആര്‍ഒ), ടിബി അടൂര്‍ (ഓര്‍ഗനൈസിങ്‌ സെക്രട്ടറി ജോര്‍ജ്ജിയ), ബിനീഷ്‌ മാത്യു (ഓര്‍ഗനൈസിങ്‌ സെക്രട്ടറി ഡലവയര്‍ ), ജോസ്‌ മാത്യു (ഓര്‍ഗനൈസിങ്‌ സെക്രട്ടറി ന്യൂജേഴ്‌സി), ജോണ്‍ ഏബ്രഹാം (ഓര്‍ഗനൈസിങ്‌ സെക്രട്ടറി ഓക്കലഹോമ), അഡ്വ.ജയിന്‍ മാത്യു മുണ്ടയ്‌ക്കല്‍ (ഓര്‍ഗനൈസിങ്‌ സെക്രട്ടറി ഫ്‌ലോറിഡ ), മാത്യു നെല്ലിക്കുന്ന്‌ (ഓര്‍ഗനൈസിങ്‌ സെക്രട്ടറി ടെക്‌സസ്‌), തോമസ്‌ എം. തോമസ്‌ (കമ്മിറ്റി മെംബര്‍ ), ഷീല മാത്യൂസ്‌ (കമ്മിറ്റി മെംബര്‍ ) എന്നിവരെയും ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌ ചെയര്‍മാനായി ചാര്‍ളി വര്‍ഗീസ്‌ പടനിലത്തെയും (ഹൂസ്റ്റണ്‍ ), സെക്രട്ടറിയായി തോമസ്‌ രാജനെയും (ഡാലസ്‌) തിരഞ്ഞെടുത്തു. ഇന്ന്‌ നിലവിലുള്ള രാഷ്ട്രീയ സാമൂഹിക ചുറ്റുപാടില്‍ ഇതുപോലൊരു സംഘടനയുടെ ആവശ്യകതയെക്കുറിച്ച്‌ സംസാരിക്കുകയും സംഘടനയുടെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുമെന്ന്‌ എല്ലാവരും ഉറപ്പു നല്‍കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.