ഫിലഡല്‍ഫിയ: പതിമൂന്നാമത് വാര്‍ഷിക എം.ജി. ഓ.സി.എസ്.എം (MGOCSM) ലീഡര്‍ഷിപ്പ് ക്യാമ്പിന് പെന്‍സില്‍വേനിയയിലെ കുട്‌സ് ടൗണ്‍ ഒരുങ്ങി. ജൂലൈ 24 ബുധനാഴ്ച തുടങ്ങി 27 ഞായറാഴ്ച സമാപിക്കുന്ന ക്യാമ്പ് നടക്കുന്നത് കുട്‌സ് ടൗണ്‍ (KUTZ TOWN) യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ കോളജ് വിദ്യാര്‍ത്ഥികളുടെ ആത്മീയ പ്രസ്ഥാനമായ എം.ജി.ഓ.സി.എസ്.എം ഓഫ് നോര്‍ത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള 75 ല്‍പരം യുവ നോതാക്കളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. മത്തായി 5:8 വാക്യത്തെ അടിസ്ഥാനമാക്കിയ ചിന്താവിഷയത്തിലൂന്നി ഭദ്രാസന മെത്രാപോലീത്താ സഖറിയാ മാര്‍ നിക്കോളോവോസ്, ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് അമേരിക്കയുടെ ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി ബിഷപ് മൈക്കിള്‍, ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോളേജ് മിനിസ്ട്രി ചെയര്‍മാന്‍ ഫാ.ജോണ്‍ സയമാന്റിസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ക്യാമ്പിനോടനുബന്ധിച്ച് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സ്റ്റുഡന്റ് മൂവ്‌മെന്റിന്റെ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സിലും, ജനറല്‍ അസംബ്ലിയും ക്രമീകരിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം ഇംഗ്ലീഷിലുള്ള ശ്ഹിമാ നമസ്‌ക്കാരത്തോടു കൂടി ക്യാമ്പിന് തുടക്കമാവും. പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.വി.എം.ഷിബു, ജനറല്‍ സെക്രട്ടറി ഡീക്കന്‍ ഡെന്നീസ് മത്തായി, ക്യാമ്പ് കണ്‍വീനര്‍മാരായ ജോര്‍ജീ ജോര്‍ജ്, ലിബു വര്‍ഗീസ്, ഫാ. ഗീവറുഗീസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരണ്‍ സഖറിയാ, അലക്‌സിസ് മാത്യൂ, അനിതാ ജോണ്‍, സാനി ജോര്‍ജ്, ജിബു വര്‍ഗീസ്, ജസ്റ്റിന്‍ ചെറിയാന്‍, ലിന്‍ രാജു, മറീനാ മാത്യൂ, മെലീസാ വര്‍ഗീസ്, സാറാ മാത്യൂ എന്നിവരടങ്ങുന്ന കമ്മിറ്റി ലീഡര്‍ഷിപ് ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. വിവരങ്ങള്‍ക്ക്: facebook.com/plc2013, www.plc2013.com
Comments