ഷിക്കാഗോ: ഷിക്കാഗോയിലെ ഹയറ്റ് റീജന്‍സി ഒഹയര്‍ ഹോട്ടലില്‍ കൂടിയ ഫൊക്കാനാ നാഷണല്‍ കമ്മിറ്റി യോഗത്തില്‍ ഡിട്രോയിറ്റില്‍ നിന്നുള്ള മാത്യു ഉമ്മനെ (സണ്ണി) 2014-ല്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാനാ അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ഡിട്രോയിറ്റില്‍ നിന്നുള്ള കണ്‍വീനറായി തെരഞ്ഞെടുത്തതായി പ്രസിഡന്റ് മറിയാമ്മ പിള്ള പറഞ്ഞു. സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനും സംഘാടകനുമായ മാത്യു ഉമ്മന്‍ മിഷിഗണ്‍ മലയാളി അസോസിയേഷന് സ്ഥാപക നേതാക്കളില്‍ ഒരാളും, എം.എം.എയുടെ ആദ്യ പ്രസിഡന്റുമാണ്. സി.എസ്.ഐ ചര്‍ച്ചിന്റെ കേരളത്തിലെ യൂത്ത് മൂവ്മെന്റ് സെക്രട്ടറി, ഷിക്കാഗോ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ചിന്റെ ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍, അമേരിക്കയിലെ സി.എസ്.ഐ ചര്‍ച്ച് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറി, സി.എസ്.ഐ ഗ്രേറ്റ് ലേക്ക്സ് കോണ്ഗ്രിഗേഷന് സെക്രട്ടറി, ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കമ്മിറ്റി സെക്രട്ടറി, മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളജ് യൂണിയന് ജനറല്‍ സെക്രട്ടറി, യുണൈറ്റ് ചര്‍ച്ച് ഓഫ് കൗണ്‍സില്‍ യു.എസ്.എ സിനഡ് മെമ്പര്‍ എന്നീ നിലകളില്‍ അദ്ദേഹം കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം സി.എം.എസ് കോളജില്‍ നിന്നും മാത്തമാറ്റിക്സില്‍ ബി.എസ്.സിയും, മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളജില്‍ നിന്നും മാത്തമാറ്റിക്സില്‍ ബി.എഡും, ഷിക്കാഗോയിലെ ഡീപോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ എം.എസ്സിയും കരസ്ഥമാക്കിയ ശേഷം ഡിട്രോയിറ്റില്‍ കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു. കോടുകുളഞ്ഞി സ്വദേശിയായ മാത്യു ഉമ്മന്‍ ഭാര്യ ബെറ്റ്സി, മക്കളായ എബി, ജെറി എന്നിവരോടൊപ്പം മിഷിഗണിലെ ട്രോയിയില്‍ താമസിക്കുന്നു. 2014 ജൂലൈ മാസത്തില്‍ നടക്കുന്ന ഷിക്കാഗോ കണ്‍വെന്‍ഷന്റെ കണ്‍വീനര്‍ എന്ന നിലയില്‍ മാത്യു ഉമ്മന്റെ സംഘടനാ പ്രവര്‍ത്തന മികവ് കണ്വെന്ഷന് ഒരു മുതല്‍ക്കൂട്ടാവുമെന്ന് ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
Comments