ചങ്ങനാശേരി: ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന് ജന്മനാടായ ചങ്ങനാശേരിയില്‍ സുഹൃദ്‌സമിതിയുടെ നേതൃത്വത്തില്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി അധ്യക്ഷതവഹിച്ചു. കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ സി.എഫ് തോമസ് എം.എല്‍.എ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. വിദ്യാര്‍ത്ഥിയായിരിക്കെ നല്ല പരിചയവും, ആവേശകരമായ പ്രവര്‍ത്തനവുമുള്ള നല്ല മനസിന്റെ ഉടമകൂടിയായ സണ്ണി വള്ളിക്കളം, ചിക്കാഗോയില്‍ ചെന്നപ്പോഴും ആത്മാര്‍ത്ഥമായും സത്യസന്ധമായും പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ചങ്ങനാശേരിയിലെ പ്രവര്‍ത്തനത്തിന്റെ അനുഭവമാണ്. നല്ല സാമൂഹ്യ പ്രവര്‍ത്തകനായി സമൂഹത്തിന്റെ പ്രത്യേകിച്ച്, ചിക്കാഗോയിലെ മലയാളി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിയട്ടെ എന്ന് സി.എഫ് തോമസ് എം.എല്‍.എ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചിക്കാഗോ ലോകം ശ്രദ്ധിക്കുന്ന പ്രധാന കേന്ദ്രമാണ്. പ്രബുദ്ധരായ മലയാളികളുടെ സംഘടനയുടെ അധ്യക്ഷനായി അവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും പ്രവര്‍ത്തിക്കുന്നതോടൊപ്പം ചങ്ങനാശേരിക്കും ലഭിക്കണമേയെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടും, സമൂഹത്തിന് താങ്ങും തണലുമായിരിക്കുവാന്‍ സണ്ണി വള്ളിക്കളത്തിന് കഴിയട്ടെ എന്നും സി.എഫ് തോമസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റവും അടുത്ത സ്‌നേഹിതനും കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ചിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്ന സണ്ണി വള്ളിക്കളത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ആരോടും പക തോന്നാതെ സത്യസന്ധമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നത് അദ്ദേഹത്തിന് ചങ്ങനാശേരി എസ്.ബി കോളജിലും, എന്‍.എസ്.എസ് കോളജിലും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമാണെന്നും കക്ഷി-രാഷ്‌ട്രീയ, ജാതി ഭേദമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സണ്ണിയുടെ പ്രത്യേക കഴിവാണെന്നും മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. എല്ലാവര്‍ക്കും സ്വീകാര്യനായ സണ്ണിക്ക് നല്ല രീതിയില്‍ സംഘടനയെ നയിക്കുവാന്‍ സര്‍വ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്നും മോന്‍സ് പറഞ്ഞു. ചങ്ങനാശേരി എസ്.ബി കോളജിലും, എന്‍.എസ്.എസ് കോളജിലും വിദ്യാര്‍ത്ഥിവര്‍ഗ്ഗത്തിന്റെ അവകാശത്തിനും നേട്ടങ്ങള്‍ക്കും വേണ്ടി പോരാട്ടം നടത്തി വിജയക്കൊടി പാറിച്ച നല്ല പോരാട്ടവീര്യമുള്ള നേതാവായിരുന്നു സണ്ണി വള്ളിക്കളമെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി പറഞ്ഞു. ലോകത്തിലെ ശക്തമായ രാഷ്‌ട്രത്തിലെ ശക്തമായ നഗരത്തില്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റായ സണ്ണിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ചങ്ങനാശേരിയിലെ മുന്‍ പൊതുപ്രവര്‍ത്തകനായ സണ്ണി ചിക്കാഗോയില്‍ ചെന്നിട്ടും പൊതുപ്രവര്‍ത്തനം നടത്തുന്നത് ഏറെ അഭിമാനിക്കാവുന്നതാണെന്നും ടോമി പറഞ്ഞു. ലോകത്തിലെ മലയാളി അസോസിയേഷനുകള്‍ എടുത്താല്‍ അതില്‍ ഏറ്റവും പ്രബലമായത് ചിക്കാഗോ മലയാളി അസോസിയേഷന്‍ ആണ്. ഏറ്റവും കൂടുതല്‍ മലയാളികളുള്ള മേഖല ചിക്കാഗോ ആണ്. ശരീരം അവിടെയാണെങ്കിലും സണ്ണി വള്ളിക്കളത്തിന്റെ മനസ് ചങ്ങനാശേരിയിലാണെന്നും മുന്‍ എം.പി ഫ്രാന്‍സീസ് ജോര്‍ജ് പറഞ്ഞു. നാട്ടിലെ നല്ല കാര്യങ്ങളുമായി പ്രവര്‍ത്തിക്കുവാന്‍ മനസുകാണിക്കുന്ന വ്യക്തിയായ സണ്ണിയുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. വലിയ ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുവാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യുന്നതിന് അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ഫ്രാന്‍സീസ് ജോര്‍ജ് മുഖ്യ സന്ദേശത്തില്‍ പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സ്‌മിതാ ജയകുമാര്‍, വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, മുന്‍ കെ.പി.സി.സി സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യന്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ് മൈക്കിള്‍, കെ.എസ്.ആര്‍.ടി.സി ഡയറക്‌ടര്‍ ബോര്‍ഡ് മെമ്പര്‍ സണ്ണി തോമസ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.ജെ. ലാലി, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം ബി. രാധാകൃഷ്‌ണമേനോന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. അജീസ് ബെന്‍ മാത്യൂസ്, ജെമിനി പുളിമൂട്ടില്‍, ജോസഫ് കെ. നെല്ലുവേലി, അഡ്വ. ഷിബു മണല, ടോമി കണയംപ്ലാക്കല്‍, ജസ്റ്റിന്‍ ബ്രൂസ്, അഡ്വ. ജിജി സെബാസ്റ്റ്യന്‍, പി.എ മണിയപ്പന്‍, സാംസണ്‍ എം വലിയപറമ്പില്‍, സണ്ണി ചെല്ലന്തറ (മുനിസിപ്പല്‍ കൗണ്‍സിലര്‍) എന്നിവര്‍ പ്രസംഗിച്ചു. അനുമോദനങ്ങള്‍ക്ക് സണ്ണി വള്ളിക്കളം നന്ദി പറഞ്ഞു. എന്നെ ഞാനാക്കിയ എന്റെ സഹൃത്തുക്കള്‍ക്ക് നന്ദി പറയുന്നു. എന്നോടൊപ്പം പ്രവര്‍ത്തിക്കുകയും നല്ല വശങ്ങള്‍ ചൂണ്ടിക്കാണിക്കാനും, തെറ്റുകള്‍ തിരുത്തുവാന്‍ സുഹൃത്തുക്കളാണുണ്ടാവുകയെന്നും അവരെ മറന്നുള്ള ഒരു പ്രവര്‍ത്തനവും ഉണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളിലും സഹകരണമുണ്ടാകുമെന്നും സമ്മേളനം സംഘടിപ്പിച്ചവരേയും അതിന് നേതൃത്വം നല്‍കിയവരേയും തിരക്കുകള്‍ക്കിടയിലും ഇവിടെയെത്തി ആശംസകള്‍ നേര്‍ന്ന വിശിഷ്‌ടാതിഥികളെ സംഘടനയുടെ പേരിലും കുടുംബത്തിന്റെ പേരിലും നന്ദി അറിയിക്കുന്നതായും സണ്ണി വള്ളിക്കളം പറഞ്ഞു. മെമിനി പുളിമൂട്ടില്‍ അറിയിച്ചതാണിത്.
Comments