അറ്റ്‌ലാന്റാ: ക്‌നാനായ കത്തോലിക്കാ സംഘടന (കെ.സി.എ.ജി)യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 20-ന് ശനിയാഴ്‌ച രാവിലെ 11 മണി മുതല്‍ വൈന്‍ഡറിലുള്ള ഫോര്‍ട്ട് യാര്‍ഗോ പാര്‍ക്കില്‍ `ഫിഷിംഗ്' ദിനമായി ആഘോഷിച്ചു. മുഖ്യമായും കുട്ടികളെ ഉദ്ദേശിച്ച് നടത്തപ്പെട്ട പരിപാടിയില്‍ ഫിഷിംഗ്, ബോട്ട് റൈസിംഗ്, സ്വിമ്മിംഗ് തുടങ്ങിയ വിവിധയിനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നതിനാല്‍ വേനല്‍ക്കാലാവധിയുടെ മാറ്റുകൂട്ടിയ ഇനമായിത്തന്നെ ക്‌നാനായാംഗങ്ങള്‍ ഈ പരിപാടിയെ സ്വീകരിച്ചു. ഭൂമിശാസ്‌ത്രപരമായി അറ്റ്‌ലാന്റാ പ്രദേശത്തെ ക്‌നാനായ കുടുംബങ്ങള്‍ വളരെ വിസ്‌തൃതിയിലാണ് താമസിക്കുന്നതെങ്കിലും ഏഥന്‍സ് പ്രദേശത്തിനടുത്തുള്ള എല്ലാ കുടുംബങ്ങളുടേയും സജീവ സാന്നിധ്യം ഈ പരിപാടിയിലുണ്ടായി. പ്രസിഡന്റ് സന്തോഷ് ഉപ്പൂട്ടില്‍, വൈസ് പ്രസിഡന്റ് അലക്‌സ് അത്തിമറ്റത്തില്‍, സെക്രട്ടറി സാലി അറയ്‌ക്കല്‍ എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ പര്‍ക്കിനെപ്പറ്റിയുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയത് വളരെ പ്രയോജനകരമായി. പിക്‌നിക് സ്‌പോട്ടിനോടു ചേര്‍ന്നുള്ള തടാകവും പ്രകൃതി രമണീയമായ പ്രാന്തപ്രദേശങ്ങളും വളരെ ആകര്‍ഷകമായി. രുചികരമായ ചെണ്ടന്‍ കപ്പ, മീന്‍ വറുത്തത്, വിവിധയിനം സാലഡുകള്‍, കുട്ടികള്‍ക്കായി ചില്ലി ചീസ് ഡോഗ്, കോള്‍സ്‌മോ തുടങ്ങിയ വിവിധയിനങ്ങള്‍ പാകംചെയ്‌ത് നല്‍കി. ഒരുമയുടെ നിറവില്‍ ജൂലൈ മാസം പിറന്നാളാഘോഷിക്കുന്നവരെല്ലാം ചേര്‍ന്ന് കേക്ക് മുറിച്ചു. എക്‌സിക്യൂട്ടീവിനൊപ്പം മറ്റ് അംഗങ്ങളും ആന്‍സി ചെമ്മലക്കുഴി, ഷീലമ്മ മന്നാകുളം, സ്വപ്‌ന പുത്തന്‍പുരയില്‍, ബേബി അമ്മച്ചിനെല്ലിക്കാട്ടില്‍, റെജി കളത്തില്‍, രാജു അറയ്‌ക്കല്‍ എന്നിവരുടെ പ്രയത്‌നങ്ങള്‍ പരിപാടിയുടെ വിജയത്തിനുതകി. വൈകിട്ട് 8.30-ഓടെ പരിപാടികള്‍ പര്യവസാനിച്ചു. ഫോട്ടോ കടപ്പാട്: റെജി കളത്തില്‍, സാലി അറയ്‌ക്കല്‍.
Comments