വിനോദ് കൊണ്ടൂര്‍ ഡേവിഡ്
ഡിട്രോയ്റ്റ്: മലയാളികള്‍ക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത അസുരവംശ വാദ്യോപകരണമാണ് ചെണ്ട. ആബാലവൃദ്ധം എല്ലാവരും ആസ്വദിക്കുന്ന ഒരു കലയാണ് ചെണ്ടമേളം. കേരളത്തിന്റെ തനതുകലകളില്‍ പ്രധാനമായ ഈ ചെണ്ടമേളം ഇനി ഡിട്രോയ്റ്റിലും പ്രാന്തപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ആസ്വദിക്കാം. സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി അംഗങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന ചെണ്ട ഗ്രൂപ്പിന്റെ ഉദ്ഘാടനം അഭിവന്ദ്യ ഡോ. എബ്രാഹിം മാര്‍ സെറാഫിം മെത്രാപ്പോലീത്ത പള്ളിയുടെ പെരുന്നാളിനോടനുബന്ധിച്ച് 2013 ജൂലൈ 6-ന് നടത്തുകയുണ്ടായി. തദവസരത്തില്‍ തായമ്പക കലയുടെ പ്രാചീനതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും മെത്രാപ്പോലീത്ത വിശദമായി സംസാരിക്കുകയും ചെണ്ട ഗ്രൂപ്പ് അംഗങ്ങളെ ആശീര്‍വ്വദിക്കുകയും ചെയ്തു. പള്ളി വികാരി ഫാ. ഫിലിപ്പ് ജേക്കബ്ബും അസിസ്റ്റന്റ് വികാരി ഫാ. ജയിംസ് ചെറിയാനും ടീം അംഗങ്ങളെ അഭിനന്ദിച്ചു. ഉദ്ഘാടനത്തിനു ശേഷം വ്യത്യസ്ഥ താളത്തില്‍ അര മണിക്കൂര്‍ നീണ്ടുനിന്ന ചെണ്ടമേളം കാണികളെ ആവേശഭരിതരാക്കുകയും എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.
ഏകദേശം പതിനെട്ടോളം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ ചെണ്ട ഗ്രൂപ്പ് അംഗങ്ങള്‍ ഏറെ നാളുകളായി അമേരിക്കന്‍ മലയാളികളുടെ സുപരിചിതനായ ചെണ്ട ആശാന്‍ ശ്രീ ജോസ് ലൂക്കോസ് പള്ളി കിഴക്കേതിലിന്റെ ശിക്ഷണത്തില്‍ അഭ്യസിച്ചു വരികയായിരുന്നു. ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ഇതിലെ എല്ലാ അംഗങ്ങള്‍ക്കും ഈ കലയിലുള്ള പ്രാവീണ്യം തെളിയിക്കുവാന്‍ സാധിച്ചു എന്നത് ജോസ് ആശാന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടെ ചാര്‍ത്തുന്നു. ആഴ്ചതോറുമുള്ള പരിശീലനത്തിനും ടീമിനും നേതൃത്വം നല്‍കുന്നത് ഷിജു വിത്സന്‍ ആണ്. താളത്തിനൊപ്പം നൃത്തച്ചുവടുകളൂം വെച്ചുള്ള ഇവരുടെ പ്രകടനം കണ്ണിനും കാതിനും കുളിര്‍മ്മയേകുന്നതാണെന്നതില്‍ ആര്‍ക്കും അര്‍ദ്ധശങ്കയില്ല. ടീം അംഗങ്ങള്‍: ബാബു കുര്യന്‍, കോര വര്‍ഗീസ്, ബിനോയ് ഏലിയാസ്, റജി വൈദ്യന്‍, സുനില്‍ ഡാനിയേല്‍, ബെന്നറ്റ് സാമുവേല്‍, ഷിജു വിത്സന്‍, നിബു ജോണ്‍, ലിജോ കുര്യാക്കോസ്, മെറിന്‍ വൈദ്യന്‍, അനീഷ് ജോണ്‍, റോജന്‍ പണിക്കര്‍, ജെറി ഇടിക്കുള, ജെയ്ക് ചാണ്ടി, ലിബിന്‍ വൈദ്യന്‍, റയന്‍ തോമസ്, വിബിന്‍ എബ്രഹാം, മിഥുന്‍ ആന്റണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിജു വിത്സന്‍ shijuwilson@gmail.com
Comments