ഹ്യൂസ്റ്റണ്‍ : മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ നേതൃത്വങ്ങള്‍ ഒരു മുഴുദിന കാര്‍ണിവലും സ്‌പെല്ലിംഗ് ബി മത്സരവും ആഗസ്ത് 24 ന് സ്റ്റാഫോര്‍ഡിലുള്ള കേരളഹൗസില്‍ സംഘടിപ്പിക്കുന്നു. രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെ നീണ്ടു നില്‍ക്കുന്ന കാര്‍ണിവലിന് മലയാളി മഹോത്സവം എന്ന് നാമകരണം ചെയ്തിരിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന നാടന്‍കളികളായ പകിടകളി, കിലുക്കിക്കുത്ത്, ചീട്ടുകളി, കലാകായിക മത്സരങ്ങള്‍, ബോംബേ ഓക്ഷന്‍ എന്നിവയും, ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ സംഘടിപ്പിക്കുന്ന ബോളിവുഡ് ഡാന്‍സ്, ബംഗ്രാ ഡാന്‍സ്, മെക്ലിക്കന്‍ കലാരൂപമായ മരിയാച്ചി ഡാന്‍സ് എന്നിവയും മലയാളികളുടെ പ്രിയങ്കരമായ തട്ടുകടകള്‍, വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ എന്നിവയും ക്രമീകരിച്ചിരിക്കുന്നു. സ്‌പെല്ലിംഗ് ബി മത്സരങ്ങള്‍ പകല്‍ കേരള ഹൗസിലാണ് ക്രമീകരിച്ചിരിക്കുന്നത്. എലിമെന്ററി, മിഡില്‍ സ്‌ക്കൂള്‍, ഹൈസ്‌ക്കൂള്‍ വിഭാഗകങ്ങളിലുള്ള കുട്ടികള്‍ ഈ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടണം. പരിപാടികളുടെ വിജയത്തിനായി അസോസിയേഷന്‍ ഭാരവാഹികളോടൊപ്പം തോമസ് ഒലിയാം കുന്നേലിന്റെയും മൈസൂര്‍തമ്പിയുടെയും നേതൃത്വത്തിലുള്ള ഒരു വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.
Comments