You are Here : Home / USA News

പതിമൂന്നാമത് അഖില കാനഡ വടംവലി മത്സരം ആഗസ്ത് 17 ന്

Text Size  

Story Dated: Tuesday, August 06, 2013 10:20 hrs UTC

ജയ്‌സണ്‍ മാത്യു

 

ടൊറോന്റോ: കനേഡിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുളള ഈ വര്‍ഷത്തെ ഫാമിലി പിക്‌നിക്കിനോടനുബന്ധിച്ച് ആഗസ്ത് 17 ന് വൈകീട്ട് 3 മണിക്ക് മിസിസാഗായിലെ വൈള്‍ഡ്‌വുഡ് പാര്‍ക്കില്‍വെച്ച് പതിമൂന്നാമത് അഖില കാനഡ വടംവലി മത്സരം നടക്കും. ജോമി ജോസഫ് സ്‌പോണ്‍സര്‍ ചെയ്യുന്ന മരങ്ങോലില്‍ ഓനച്ചന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 500 ഡോളര്‍ ക്യാഷ് അവാര്‍ഡുമാണ് ഒന്നാം സമ്മാനം. ഡോ. പി.സി. പുന്നഫന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 'പി.സി. പുന്നന്‍ സീനിയര്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 250 ഡോളര്‍ ക്യാഷ് അവാര്‍ഡുമാണ് രണ്ടാം സമ്മാനം. ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സണ്‍ ലൈഫ് ഇന്‍ഷുറന്‍സിനുവേണ്ടി സുജിത്ത് നായരാണ്. 7 പേര്‍ അടങ്ങുന്ന ടീമിന്റെ പരമാവധി അനുവദനീയമായ തൂക്കം 500 കിലോഗ്രാമാണ്. മത്സരത്തിനുളള രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ നടത്താം. രജിസ്‌ട്രേഷന്‍ ഫീസ് ടീമിന് 50 ഡോളറാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വടംവലി മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

 

 

അവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസോ, തൂക്കമോ, കര്‍ശനമായ നിയമങ്ങളോ ഉണ്ടായിരിക്കുകതല്ല. മത്സരങ്ങള്‍ സംബന്ധിച്ച സംശയനിവാരണങ്ങള്‍ക്ക് പന്ത്രണ്ട് വര്‍ഷമായി മത്സരം നിയന്ത്രിക്കുന്ന ജോമി ജോസഫുമായി 905-965-6602 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വിജയികള്‍ക്കുളള സമ്മാനദാനം ഒന്റാരിയോ ഗവണ്‍മെന്റ് സര്‍വീസസ് മന്ത്രി ഹരീന്ദര്‍ ഠാക്കറും ദീപിക ദമേര്‍ള എം.പി.പിയും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നതാണ്. അന്നേ ദിവസം രാവിലെ 21 മണിക്ക് കനേഡിയന്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ബോബി സേവ്യര്‍ പതാക ഉയര്‍ത്തി പിക്‌നിക്ക് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചെണ്ടമേളത്തോടെ കലാപരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും തുടക്കം കുറിക്കും. എല്ലാ നാടന്‍വിഭവങ്ങളോടും കൂടിയ തട്ടുകട പ്രവര്‍ത്തിക്കുന്നതായിരിക്കും. കുട്ടികള്‍ക്ക് പ്രത്യേകം റൈഡുകളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കാനഡയില്‍ പുതിയതായി എത്തിയ മലയാളികള്‍ക്ക് സ്വയം പരിചയപ്പെടുത്താനുളള വേദിയും, എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനുളള അവസരവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.canadianmalayalee.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.