ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)യുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 14ന് ഓണാഘോഷ പരിപാടികള്‍ നടത്തുന്നു. ഗാര്‍ഫീല്‍ഡ് ഔവര്‍ ലേഡി ഓഫ് സോറോഴ്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ വന്‍ ആഘോഷപരിപാടികള്‍ നടത്താനാണ് മഞ്ചിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചത്. മലയാളത്തിലെ താരമൂല്യമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ന്യൂജേഴ്‌സിയിലെ വിവിധ പ്രമുഖരായ കലാകാരന്മാരെയും അണിനിരത്തിക്കൊണ്ടുള്ള ആഘോഷപരിപാടികള്‍ക്കാണ് അസോസിയേഷന്‍ ഭാരവാഹികള്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നത്. രാവിലെ പതിനൊന്നരയ്‌ക്ക് ആരംഭിക്കുന്ന വിപുലമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുക. ഉച്ചയ്‌ക്ക് ഒന്നരയോടെ ദൃശ്യ-ശ്രാവ്യ വിസ്‌മയങ്ങളുമായി കലാവിരുന്ന് ആരംഭിക്കും.
മലയാളത്തിലെ താരമൂല്യമേറിയ ഒരു ചലച്ചിത്രപ്രവര്‍ത്തകനായിരിക്കും മഞ്ചിന്റെ മുഖ്യാതിഥിയെന്ന് മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ് അറിയിച്ചു. തുടര്‍ന്ന് ന്യൂജേഴ്‌സിയിലെ പ്രമുഖരായ കലാകാരന്മാരുടെയും മഞ്ച് കുടുംബാംഗങ്ങളുടെയും കലാവിരുന്ന് അരങ്ങേറും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന നിരവധി കലാപരിപാടികള്‍ക്ക് മഞ്ചിന്റെ കള്‍ച്ചറല്‍ കമ്മിറ്റി ഒരുക്കങ്ങള്‍ നടത്തിവരികയാണ്. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. മഞ്ച് സ്ഥിരാംഗങ്ങള്‍ക്കും കുടുംബത്തിനും പ്രവേശനം സൗജന്യമായിരിക്കും. സ്ഥിരാംഗങ്ങള്‍ അല്ലാത്തവര്‍ക്ക് ഫാമിലി- 50 ഡോളര്‍, വ്യക്തികള്‍- 25 ഡോളര്‍ എന്ന നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. ടിക്കന്റെ വിതരണോദ്‌ഘാടനം ഈയാഴ്‌ച നടക്കും. ഓണാഘോഷത്തോടനുബന്ധിച്ച് മഞ്ചിന്റെ അംഗത്വ കാമ്പയിനും നടത്തുന്നുണ്ട്. 100 ഡോളറാണ് മഞ്ചിന്റെ സ്ഥിരാംഗത്വ ഫീസ്. രണ്ടുമാസം മുമ്പുമാത്രം പ്രവര്‍ത്തനം ആരംഭിച്ച മഞ്ചില്‍ ഇതിനകം നൂറിലേറെപ്പേര്‍ അംഗത്വമെടുത്തുകഴിഞ്ഞു. ഓണാഘോഷത്തോടെ മഞ്ചിന്റെ അംഗസംഖ്യയില്‍ വന്‍ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് സജിമോന്‍ ആന്റണി പറഞ്ഞു. ഓണാഘോഷത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് മഞ്ച് സെക്രട്ടറി പറഞ്ഞു. ട്രഷറര്‍ സുജ ജോസ്, ജോയിന്റ് സെക്രട്ടറി അരുണ്‍ സദാശിവന്‍, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് തടത്തില്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ ബിപിന്‍ രാഘവന്‍, മനോജ് വാട്ടപള്ളില്‍, ബിജു കൊച്ചുകുട്ടി. ഷിജി മാത്യു, ജയിംസ് ജോയ്, ലിന്റോ മാത്യു, ജോസ് ജോയി, ഹാന്‍സ് ഫിലിപ്പ്, രാജു ജോയി, കുരുവിള ജോര്‍ജ്, ഗിരീഷ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
Comments