കേരളത്തിലെ ഭൂരഹിതരയായ ദളിത്/ ആദിവാസി സമൂഹങ്ങളുടെ അതിജീവന പോരാട്ടാങ്ങളുടെ കഥ പറയുന്ന പപ്പീലിയൊ ബുദ്ധ മോണ്‍ട്രിയോള്‍ ലോക ഫിലിം മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആറ്റസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുന്ന മേളയില്‍ ഫോക്കസ് ഓണ്‍ വേള്‍ഡ് സിനിമ വിഭാഗത്തിലായിരിക്കും പപ്പീലിയൊ ബുദ്ധ പ്രദര്‍ശിപ്പിക്കുക. സ്ത്രീകള്‍ക്കും ദളിതര്‍ക്കും പ്രകൃതിക്കുമെതിരായ നഗ്നമായ കയ്യേറ്റങ്ങളും മനുഷ്യവകാശ ധംസനങ്ങളും ചിത്രീകരിക്കുന്ന പപ്പീലിയോ ബുദ്ധയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് അമേരിക്കന്‍ മലയാളിയായ ജയന്‍ ചെറിയാനാണ്. സിലിക്കണ്‍ മീഡിയയുടെയും, കായല്‍ ഫിലിംസിന്റെയും ബാനറില്‍ പ്രകാശ് ബാരെയും തമ്പി ആന്റണിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം കേരളത്തില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡും, ഏതന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം & വീഡിയോ ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരവും നേടിയ ഈ ചിത്രം ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എല്‍എല്‍ജിഎഫ്എഫ് 2013, ഒയാക്സാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2013, മെക്സിക്കോ, ട്രിനിഡാഡ് & ടുബേഗോ ഇന്റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2013, പോര്‍ട്ട് ഓഫ് സ്പെയിന്‍ തുടങ്ങി നിരവധി ലോക ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചിത്രവുമാണ്.
Comments