ഫിലാഡല്‍ഫിയ: വിസ്‌മയം വിതറുന്ന ഫിലാഡല്‍ഫിയയ്‌ക്ക് തിലകക്കുറിയായി പ്രവര്‍ത്തിക്കുന്ന സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നി ന്യൂയോര്‍ക്കിലേക്ക് വണ്‍ഡേ ടൂര്‍ നടത്തി. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്‌സ് ട്രാവല്‍സിലായിരുന്നു വിനോദയാത്ര. ജൂലൈ 21-ന് രാവിലെ 6.30-ന് ഹണ്ടിംഗ്‌ടണ്‍ വാലിയില്‍ നിന്നും ആരംഭിച്ച യാത്ര സംഘടനയുടെ പ്രസിഡന്റ് സുരേഷ് നായര്‍ നാളികേരം ഉടച്ച് ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന് സംഘടനാ പ്രവര്‍ത്തകരുടെ ഈശ്വര പ്രാര്‍ത്ഥനയോടെ യാത്ര ആരംഭിച്ചു. ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ ചുറ്റി ഉച്ചയോടെ മന്‍ഹാട്ടണില്‍ എത്തി. വിഭവസമൃദ്ധമായ കേരളീയ ഭക്ഷണം യാത്ര മികവുറ്റതാക്കി. തുടര്‍ന്ന് ചൈനാ ടൗണ്‍ ചുറ്റി തിരികെ മന്‍ഹാട്ടണില്‍ എത്തി. ഉച്ചയ്‌ക്ക് രണ്ടു മണിക്കുള്ള ബോട്ട് സര്‍വീസില്‍ സിറ്റി മുഴുവന്‍ ചുറ്റി കാണുകയുണ്ടായി. രാത്രി എട്ടുമണിയോടെ യാത്ര അവസാനിച്ചു. വളരെ ഹൃദ്യമായ യാത്രയായിരുന്നു ഇതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. സുരേഷ് നായര്‍, ജോര്‍ജ് മാത്യു, സുനില്‍ ലാമണ്ണില്‍, തോമസ് മാത്യു തുടങ്ങിയവര്‍ യാത്രയ്‌ക്ക് മേല്‍നോട്ടം വഹിച്ചു. ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബറില്‍ നടത്തുവാന്‍ തീരുമാനിച്ചു. സുരേഷ് നായര്‍ അറിയിച്ചതാണിത്.
Comments