മിഷിഗന്‍ : പുകവലി ആരോഗ്യത്തിന് ഹാനികരം ഇതു മനസ്സിലാകാത്ത ഒരു പുകവലിക്കാരനും ഇല്ല. എന്നാല്‍ പുകവലിയുടെ പേരില്‍ ശണ്ഠയിട്ട് കൂട്ടുകാരിയുടെ ചെറുവിരല്‍ കടിച്ചു പറിച്ചാല്‍ അത് ഭാവി സ്വപ്നങ്ങളെ തകര്‍ക്കും എന്ന യാഥാര്‍ത്ഥ്യം ഒരു പക്ഷേ സെന്റ് സ്റ്റെഫിനി മനസ്സിലാക്കാന്‍ അല്പം വൈകി. ഈ വര്‍ഷം ജൂണിലാണ് സംഭവം നടന്നത്. സ്റ്റെഫിനി തന്റെ കൂട്ടുകാരിക്ക് 50 സെന്റിന് ഒരു സിഗരറ്റ് നല്‍കാം എന്ന് സമ്മതിച്ചു. ഒരു ഡോളര്‍ നല്‍കി രണ്ടു സിഗരറ്റ് ആവശ്യപ്പെട്ട കൂട്ടുക്കാരിക്ക് ഒരു സിഗരറ്റ് നല്‍കി. 50 സെന്റ് തിരിച്ചു ചോദിച്ച കൂട്ടുക്കാരിയുമായി സ്റ്റെഫിനി വഴക്കിടുന്നതിനും, മല്‍പിടുത്തത്തിനുമാണ് മുതിര്‍ന്നത്. തുടര്‍ന്ന് കൂട്ടുക്കാരിയുടെ വിരല്‍ കടിച്ചെടുത്തു നിലത്തേക്ക് തുപ്പിക്കളഞ്ഞു എന്നാണ് ദൃക്‌സാക്ഷി വിവരിച്ചത്. രണ്ടുപേരും മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. ആഗസ്റ്റ് 5 തിങ്കളാഴ്ചയാണ് കോടതി ഈ കേസ്സില്‍ സ്റ്റെഫിനിക്ക് ആറുമാസം തടവുശിക്ഷയും പോലീസിന്റെ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് 18മാസം നല്ലനടപ്പും ശിക്ഷവിധിച്ചത്.
Comments