ഡാലസ് : യേശുക്രിസ്തുവിന്റെ വിചാരണയും, ക്രൂശുവധശിക്ഷയും റദ്ദു ചെയ്യണമെന്ന ആവശ്യവുമായി കെനിയന്‍ അഭിഭാഷകന്‍ രാജ്യാന്തര കോടതിയില്‍ അപ്പീല്‍ നല്‍കി. ഈ അപൂര്‍വ്വമായ പരിധിയുമായി കെനിയന്‍ ജുഡീഷ്യറിയുടെ തലവനായിരുന്ന ഡോളാ ഇന്‍ഡിഡിസ് നെതെര്‍ലാന്‍ഡ് ആസ്ഥാനമായുള്ള രാജ്യാന്തര കോടതിയെ സമീപിച്ചത്. 2007 ല്‍ ഇതേ ആവശ്യം ഉന്നയിച്ചു കെനിയന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ കോടതി കൂടുതല്‍ വിശദീകരണമൊന്നും ഇല്ലാതെ ആവശ്യം തള്ളിക്കളഞ്ഞു. എന്നാല്‍ വീണ്ടും സമാനമായ ആവസ്യം ഉന്നയിച്ചു നെതെര്‍ലാന്‍ഡ് ആസ്ഥാനമായുള്ള രാജ്യാന്തര കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചരിക്കുകയാണ്. ഇറ്റലി, ഇസ്രയേല്‍ എന്നീ രാജ്യങ്ങളെയാണ് പ്രതിസ്ഥാനത്ത് കാണിച്ചിരിക്കുന്നത്. പീലാത്തോസിന്റെ അടുത്തേക്ക് എത്തിച്ച ക്രിസ്തുവിനെ രാജാവിന്റെ അടുത്തേക്ക് വിടുകയും വീണ്ടും പീലാത്തോസിന്റെ മുന്‍പില്‍ എത്തിച്ചതും ക്രിസ്തുവില്‍ യാതൊരു കുറ്റവും കണ്ടെത്താന്‍ കഴിയാഞ്ഞിട്ടാണെന്നും, യാതൊരു കുറ്റവും ചെയ്യാത്ത ക്രിസ്തുവിനെ യൂദന്മാരുടെ ആക്രോശത്തിനു വണങ്ങി നടത്തിയ വിധിയെ ഇന്‍ഡിഡിസ് തന്റെ അന്യായത്തില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇക്കാര്യം കോടതിയെ കൊണ്ട് സമ്മതിപ്പിക്കുക എന്ന ഉദ്ദേശവും ഇന്‍ഡിഡിസ് നടത്തുന്നുണ്ട്. ശിക്ഷിക്കുവാന്‍ യാതൊരു വകുപ്പും കാണാതെ ആള്‍ക്കൂട്ടത്തിന്റെ ആക്രോശത്തിനു മാത്രം വഴങ്ങി മനുഷ്യ പുത്രനായ ക്രിസ്തുവിനോട് കാട്ടിയ കൊടും ക്രൂരതയാണ് ഇന്‍ഡിഡിസിന്റെ പ്രധാന വാദം. ക്രിസ്തുവിനെ ക്രൂശിലേറ്റി രണ്ടായിരത്തില്‍ പരം വര്‍ഷം കഴിഞ്ഞിട്ടും ക്രിസ്തുവിനു ലഭിക്കാതിരുന്ന മാനുഷിക അവകാശത്തിനു വേണ്ടി ഒരു കെനിയന്‍ മനുഷ്യ സ്‌നേഹി നിയമയുദ്ധത്തിനു തയ്യാറാകുന്നതില്‍ അതിശയിക്കേണ്ടതില്ല.
Comments