You are Here : Home / USA News

കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ആനുവല്‍ പിക്‌നിക്ക്‌ വര്‍ണ്ണാഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 08, 2013 10:51 hrs UTC

ന്യൂയോര്‍ക്ക്‌: കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2013-ലെ ആനുവല്‍ പിക്‌നിക്ക്‌ ന്യൂവാര്‍ക്ക്‌ ലോംഗ്‌ ഐലന്റ്‌ ഐസന്‍ ഹോവര്‍ പാര്‍ക്കില്‍ വെച്ച്‌ നടത്തപ്പെട്ടു. കലാ-കായിക മത്സരങ്ങള്‍ക്ക്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ ലൂക്കോസ്‌, സെക്രട്ടറി ഡോ. ജോസ്‌ കാനാട്ട്‌, വൈസ്‌ പ്രസിഡന്റ്‌ ടോമി മഠത്തില്‍ക്കുന്നേല്‍, ട്രഷറര്‍ എലിബത്ത്‌ ഫിലിപ്പ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ബാര്‍ബക്യൂ, വടംവലിമത്സരം എന്നിവ പിക്‌നിക്കിന്‌ മാറ്റുകൂട്ടി. പ്രതികൂല കാലാവസ്ഥയിലും അംഗങ്ങളുടെ സാന്നിധ്യംകൊണ്ട്‌ പിക്‌നിക്ക്‌ മറ്റ്‌ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്‌തമായി. മുന്‍ പ്രസിഡന്റ്‌ ജോണ്‍ പോളിന്റെ നേതൃത്വത്തില്‍ സമ്മാനദാനം നടത്തപ്പെട്ടു. ജോര്‍ജ്‌ കൊട്ടാരം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.