ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ്റ് 11 മുതല്‍ 18 വരെ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുവരുന്നു. ഈവര്‍ഷത്തെ പെരുന്നാളിനു മുഖ്യകാര്‍മികത്വം വഹിക്കുന്നത് പ്രമുഖ കണ്‍വെന്‍ഷന്‍ പ്രാസംഗികനും മുംബൈ കല്യാണ്‍ സെന്റ് തോമസ് വലിയപള്ളി വികാരിയുമായ റവ.ഫാ. ജിജി കെ. തോമസ് ആണ്. ഓഗസ്റ്റ് 11-ന് വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം പെരുന്നാള്‍ കൊടിയേറ്റ്, 15-ന് വ്യാഴാഴ്‌ചയും, 16-ന് വെള്ളിയാഴ്‌ചയും ഗാനശുശ്രൂഷയെ തുടര്‍ന്ന് വചന പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 17-ന് വൈകുന്നേരം 5 മണി മുതല്‍ ചര്‍ച്ച് വാര്‍ഷികാഘോഷങ്ങള്‍, വചനപ്രഭാഷണം, 8.30-ന് ആഘോഷപൂര്‍വ്വമായ റാസ എന്നിവയുണ്ടായിരിക്കും. ഓഗസ്റ്റ് 18-ന് ഞായറാഴ്‌ച 8 മണിക്ക് പ്രഭാത നമസ്‌കാരം, 8.45-ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ആദ്യഫല ലേലം, സ്‌നേഹവിരുന്ന് എന്നിവയുണ്ടായിരിക്കും. വികാരി റവ.ഫാ. രാജു ദാനിയേല്‍, ട്രസ്റ്റി റസ്‌ക് ജേക്കബ്, സെക്രട്ടറി പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ പെരുന്നാളിന് നേതൃത്വം നല്‍കും.
Comments