You are Here : Home / USA News

ഐനാനി- വാര്‍ഷിക പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 08, 2013 10:54 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ (ഐനാനി)യുടെ ഈവര്‍ഷത്തെ ആനുവല്‍ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ 2 മണിവരെ ക്യൂന്‍സിലുള്ള ആലി പോണ്ട്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തും. തിരക്കേറിയ ജീവിതത്തിനിടയില്‍ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം അല്‍പസമയം ചിലവഴിക്കാനും തങ്ങളുടെ കായികവും കലാപരവുമായ കഴിവുകള്‍ ഉപയോഗപ്പെടുത്തുവാനും ഈ പിക്‌നിക്ക്‌ ഉപകരിക്കും. ന്യൂയോര്‍ക്കിലുള്ള എല്ലാ നേഴ്‌സുമാരേയും അവരുടെ കുടുംബാംഗങ്ങളേയും, സുഹൃത്തുക്കളേയും, അഭ്യുദയകാംക്ഷികളേയും ഈ പിക്‌നിക്കിലേക്ക്‌ സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഉഷാ ജോര്‍ജ്‌ (പ്രസിഡന്റ്‌) 516 640 4022, ഷേര്‍ലി അലക്‌സാണ്ടര്‍ (സെക്രട്ടറി) 516 358 5608, ഡെയ്‌സി തോമസ്‌ (ട്രഷറര്‍) 718 938 5562, സെക്രട്ടറി ഷേര്‍ലി അലക്‌സാണ്ടര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.