You are Here : Home / USA News

ലോംഗ്‌ ഐലന്റില്‍ `ഇന്ത്യാ ഡേ' പരേഡില്‍ ജെ.എഫ്‌.എ അണിനിരക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 08, 2013 11:06 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്റിലുള്ള ഹിക്‌സ്‌വില്ലില്‍ ഓഗസ്റ്റ്‌ 11-ന്‌ ഞായറാഴ്‌ച രാവിലെ 11.30-ന്‌ നടക്കുന്ന `ഇന്ത്യാ ഡേ പരേഡില്‍' ജസ്റ്റീസ്‌ ഫോര്‍ ഓള്‍ (ജെ.എഫ്‌.എ) എന്ന സംഘടന തങ്ങളുടെ തനതായ ബാനറില്‍ അണിനിരക്കുന്നു. അമേരിക്കയില്‍ നീതി നിഷേധിക്കപ്പെട്ടു കഴിയുന്നവര്‍ക്കുവേണ്ടി ശബ്‌ദമുയര്‍ത്താനും, അവര്‍ക്കു പറ്റുന്ന വിധത്തിലുള്ള സഹായങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതിനുമായി നാഷണല്‍ ലെവലില്‍ രൂപംകൊണ്ട പ്രസ്‌തുത സംഘടന ഇതു രണ്ടാം തവണയാണ്‌ സമൂഹമധ്യത്തിലേക്ക്‌ ഇറങ്ങാന്‍ തീരുമാനമെടുക്കുന്നത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരേഡുകളിലും മാര്‍ച്ചുകളിലും റാലികളിലുമെല്ലാം പങ്കെടുത്ത്‌ ജനങ്ങളെ ബോധവത്‌കരിക്കുക എന്നുള്ളതാണ്‌ ഇതുവഴി ഉദ്ദേശിക്കുന്നത്‌. അതിന്റെ ആദ്യപടിയായിരുന്നു ട്രേവോണ്‍ മാര്‍ട്ടിനുവേണ്ടി അല്‍ഷാര്‍പ്‌ടന്റെ ആഹ്വാനമനുസരിച്ച്‌ ന്യൂജേഴ്‌സിയിലെ ന്യൂവാര്‍ക്കിലുള്ള ഫെഡറല്‍ ബില്‍ഡിംഗ്‌സിനു മുന്നില്‍ നടത്തിയ റാലിയില്‍ പങ്കെടുത്തത്‌. ഹിക്‌സ്‌വില്ലില്‍ നടക്കുന്ന പരേഡില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും വടക്കേ ഇന്ത്യക്കാരായിരിക്കും എന്നുള്ളത്‌ ഒരു സത്യമാണ്‌. പ്രസ്‌തുത പരേഡില്‍ സാധിക്കുന്നിടത്തോളം മലയാളികളും പങ്കെടുത്ത്‌ ഇത്തരത്തിലുള്ള ജെ.എഫ്‌.എയുടെ സംരംഭങ്ങളെ വിജയിപ്പിക്കാന്‍ മുന്നോട്ടുവരണമെന്നും അങ്ങനെ ഇതൊരു മഹാസംഭവമാക്കിത്തീര്‍ക്കാന്‍ സഹകരിക്കണമെന്നും ഭാരവാഹികള്‍ താത്‌പര്യപ്പെടുന്നു. ഹിക്‌സ്‌വില്ലില്‍ ബ്രോഡ്‌വെയിലുള്ള പട്ടേല്‍ ബ്രദേഴ്‌സ്‌ പ്ലാസായില്‍ രാവിലെ 11.30-ന്‌ എത്തിച്ചേരേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജു ഏബ്രഹാം (718 413 8113), സണ്ണി പണിക്കര്‍ (516 884 7438), എലിസബത്ത്‌ ഫിലിപ്പ്‌ (480 365 9144), ജോജോ തോമസ്‌ (631 696 1179), ഫിലിപ്പ്‌ തോമസ്‌ (516 781 0205), ഏബ്രഹാം തോമസ്‌ (347 693 5263), ജോര്‍ജ്‌ ഇടയോടിയില്‍ (516 232 3644), തോമസ്‌ ടി. ഉമ്മന്‍ (631 796 0064), തോമസ്‌ കൂവള്ളൂര്‍ (914 409 5772). തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.