ജീമോന്‍ റാന്നി
ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ യൂത്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രമീകരിച്ച ദേശീയ സമ്മേളനം അവസാനിച്ചു. 2013 ഓഗസ്റ്റ് 1 മുതല്‍ 4 വരെ കാനഡ മിസ്സിസാഗായിലുളള യൂണിവേഴ്‌സിറ്റി ഓഫ് ടൊറണ്ടോയില്‍ വെച്ച് നടത്തപ്പെട്ടു. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്ന് 175 യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു. കാനഡ ടൊറന്‍ണ്ടോ സെന്റ്. മാത്യൂസ് മാര്‍ത്തോമ ഇടവകയാണ് കോണ്‍ഫറന്‍സിന് ആതിഥ്യം അരുളിയത്. ഭദ്രാസന എപ്പിസ്‌കോപ്പാ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്, റവ. ക്രിസ്ത്യന്‍ ബഞ്ചമിന്‍, ഭദ്രാസനത്തിലെ യൂത്ത് ചാപ്ലയിന്മാര്‍ എന്നിവര്‍ നേതൃത്വം നല്കി. ആരാധന, ധ്യാനം, പഠന ക്ലാസുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, ചോദ്യോത്തര വേള, ദൗത്യ ബോധനം, പ്രാര്‍ഥനാ വേള എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ക്രമീകിരിച്ചിക്കുന്നു. മൂവ്, ബിയോണ്ട് ബി കംഫര്‍ട്ട് സോണ്‍ എന്നതായിരുന്നു പ്രധാന ചിന്താവിഷയം. അതുകൊണ്ട് വചനം കേള്‍ക്ക മാത്രം ചെയ്തുകൊണ്ട് തങ്ങളെത്തന്നെ ചതിക്കാതെ അങ്ങിനെ ചെയ്യുന്നവരായും ഇരിപ്പിന്‍ (യാക്കോബ് 1:22) എന്നതായിരുന്നു കുറിവാക്യം. ഓഗസ്റ്റ് 4ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോട് കോണ്‍ഫറന്‍സ് സമാപിച്ചു.
Comments