ഷിക്കഗോ: ഫോമാ ഷിക്കാഗോ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ അഞ്ചാംതീയതി ശനിയാഴ്‌ച സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (ബെല്‍വുഡ്) രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ `നൃത്തോത്സവ് 2013' എന്ന ഡാന്‍സ് മത്സരങ്ങള്‍ നടത്തപ്പെടുന്നു. ഇല്ലിനോയിസ്, ഇന്ത്യാന, ഒഹായോ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക് ഫോമാ സെന്‍ട്രല്‍ റീജിയന്റെ കീഴില്‍ നടത്തപ്പെടുന്ന ക്ലാസിക്കല്‍, സിനിമാറ്റിക്, വെസ്റ്റേണ്‍ ഡാന്‍സ് മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. ഇവരില്‍ നിന്ന് വിജയികളാകുന്നവര്‍ക്ക് ഫിലാഡല്‍ഫിയ നാഷണല്‍ കണ്‍വെന്‍ഷനില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും അര്‍ഹതയുണ്ടായിരിക്കും. അന്നേദിവസം വൈകിട്ട് 6 മണി മുതല്‍ ഫോമാ സെന്‍ട്രല്‍ റീജിയന്‍ കണ്‍വെന്‍ഷനും സമ്മാനദാനവും, കലാപരിപാടികളും നടത്തപ്പെടുന്നു. പ്രഗത്ഭരായ നൃത്ത അധ്യാപകരുടെ കീഴില്‍ പരിശീലനം ലഭിക്കുന്ന കുട്ടികള്‍ തങ്ങളുടെ ചടുലനൃത്തച്ചുവടുകളുമായി അരങ്ങ് നിറയ്‌ക്കുന്ന ഈ നൃത്ത വിസ്‌മയത്തിന്റെ ചെയര്‍മാനായി സിനു പാലയ്‌ക്കത്തടവും, കോ-ചെയര്‍മാന്‍മാരായി ജോജോ വെങ്ങാന്തറ, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സാം ജോര്‍ജ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കലിന്റെ നേതൃത്വത്തില്‍ റീജിയണല്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസി കുരിശിങ്കല്‍ (ആര്‍.വി.പി) 773 478 4357, സിനു പാലയ്‌ക്കാത്തടം (ചെയര്‍മാന്‍) 847 529 4607, ജോജോ വെങ്ങാന്തറ (കോ-ചെയര്‍) 847 323 6375, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (കോ-ചെയര്‍) 847 477 0564, സാം ജോര്‍ജ് (കോ- ചെയര്‍) 773 671 6073. സിനു പാലയ്‌ക്കാത്തടം ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്.
Comments