You are Here : Home / USA News

ബോബ്‌ സ്‌കറിയ വളയത്തില്‍ (52) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 10, 2013 10:52 hrs UTC

ന്യൂയോര്‍ക്ക്‌: കോട്ടയം, പാലാ, പൈക വളയത്തില്‍ പരേതനായ സ്‌കറിയാ സ്‌കറിയ - അന്നമ്മ ദമ്പതികളുടെ മകനും, ന്യൂയോര്‍ക്കിലെ മെഡോയില്‍ സ്ഥിരതാമസക്കാരനുമായ ബോബ്‌ സ്‌കറിയ (52) നിര്യാതനായി. പുഞ്ചവയല്‍, ഇളയാനി തോട്ടത്തില്‍ കുടുംബാംഗം ജെസ്സി ബോബാണ്‌ ഭാര്യ. മക്കള്‍: ഡയാന സ്‌കറിയ, ജോസഫ്‌ സ്‌കറിയ, ആഷ്‌ലി സ്‌കറിയ. സഹോദരങ്ങള്‍: ഗ്രേസി സ്‌കറിയ, ലൂസി സ്‌കറിയ. ഓഗസ്റ്റ്‌ 11-ന്‌ ഞായറാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ പാര്‍ക്ക്‌ ഫ്യൂണറല്‍ ചാപ്പലില്‍ വെച്ച്‌ (Park Funeral Chapels, 2175 Jericho Turnpike. Garden city park, NY 11040) പൊതുദര്‍ശനം നടത്തപ്പെടും. ഓഗസ്റ്റ്‌ 12-ന്‌ തിങ്കളാഴ്‌ച രാവിലെ 9 മണിക്ക്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തലിക്‌ ചര്‍ച്ചില്‍ വെച്ച്‌ (875 Hempstead Ave, West Hempstead, NY) സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ സെമിത്തേരി ഓഫ്‌ ഹോളി റൂഡില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. (cemetery of Holy Rood,111 old Country Rd, Westburry NY11590 ). കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ കുര്യന്‍ (516 673 6517), ഇമെയില്‍: jessyjumaica@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.