നേപ്പിള്‍സ് (ഫ്ലോറിഡ): ആരു പറഞ്ഞു പറക്കും തളികകള്‍ യഥാര്‍ത്ഥം അല്ലന്ന്. അതാണ് സെക്യൂരിറ്റി ഓഫീസറായ ഡിബ്രാളീ തോമസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി അവര്‍ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുന്ന ഫ്ലോറിഡയിലെ നേപ്പിള്‍സിലുള്ള ഗള്‍ഫ് ഷോര്‍ ബുളവാര്‍ഡ് കോണ്ടമിനിയം കെട്ടിടത്തിന്റെ പുറകുവശത്തുള്ള നീന്തല്‍ക്കുളത്തില്‍ കണ്ടകാഴ്ച അവരെ അമ്പരിപ്പിച്ചുകളഞ്ഞു. തളിക രൂപത്തിലുള്ള ഒരു വസ്തു കുളത്തിന്റെ മുകളില്‍ പ്രത്യക്ഷപ്പെടുകയും കുളത്തിലേക്ക് മുങ്ങുകയും പിന്നീടത് അതു ചിലന്തിവലയുടെ രൂപത്തില്‍ വികാസം പ്രാപിച്ച് വെട്ടിത്തിളങ്ങി മുന്നോട്ടും പിന്നോട്ടും ആടുകയും ചെയ്തു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അത് അപ്രത്യക്ഷമായി. ഈ രംഗങ്ങള്‍ മുഴുവന്‍ ആ കെട്ടിടത്തിന്റെ ഭിത്തിയില്‍ ഘടിപ്പിച്ചിരുന്ന നിരീക്ഷണ ക്യാമറ ഒപ്പിയെടുത്തിരുന്നു. ഈ വീഡിയോ കണ്ടവര്‍ ഇതു ചിലപ്പോള്‍ ഏതെങ്കിലും പറവകള്‍ ക്യാമറയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടതായിരിക്കുമെന് നോ, മറ്റേതെങ്കിലും തട്ടിപ്പായിരിക്കുമെന്നോ ആദ്യം ചിന്തിച്ചിരുന്നു. എന്നാല്‍ പ്രാഥമിക നിരീക്ഷണത്തില്‍ ഇത് പറവകളോ ഒരുതരത്തിലുമുള്ള തട്ടിപ്പുകളോ അല്ലന്നാണ് മുഫോണ്‍ പറക്കും തളിക വിദഗ്ദന്റെ അഭിപ്രായം. വിശദ പഠനത്തിനായി വീഡിയോ ഇപ്പോള്‍ ഒഹായോവിലുള്ള മുഫോണിന്റെ കൈവശമാണുള്ളത്. ഇപ്പോള്‍ ഈ കുളം വൃത്തിയാക്കുന്നതിനായി അടച്ചിട്ടിരിക്കുകയാണ്.
Comments
നുന കത ഹെഹെഹിഹി